ഏപ്രിൽ ഒന്ന് യുഡിഎഫ് വടകരയിൽ കരിദിനമായി ആചരിക്കും

news image
Mar 29, 2023, 6:44 am GMT+0000 payyolionline.in

വടകര : പിണറായി സർക്കാർ ബജറ്റിൽ  പ്രഖ്യാപിച്ച ജനദ്രോഹ നികുതികൾ പ്രാബല്യത്തിൽ വരുന്ന ഏപ്രിൽ ഒന്ന് കരിദിനമായി ആചരിക്കാൻ യു ഡി എഫ് വടകര നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി മുൻസിപ്പൽ,  പഞ്ചായത്ത് കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനവും, ജനകീയ കൂട്ടായ്മയും നടത്തും. യോഗത്തിൽ കോൺഗ്രസ്സ്  ബ്ലോക്ക് പ്രസിഡൻ്റ്  പുറന്തോടത്ത് സുകുമാരൻ അധ്യക്ഷത വഹിച്ചു.

ലീഗ് വടകര  മണ്ഡലം  പ്രസിഡന്റ് എം സി വടകര,  കേരള കോൺഗ്രസ്   (ജേക്കബ്) ജില്ലാ ജനറൽ സെക്രട്ടറി  പ്രദീപ് ചോമ്പാല  എൻ പി അബ്ദുല്ല ഹാജി,  , നടക്കൽ വിശ്വൻ, പി എം മുസ്തഫ, വി കെ അനിൽകുമാർ, കെ അൻവർ ഹാജി, ആർ രാജഗോപാൽ, അരവിന്ദൻ മാടാക്കര, എം ഫൈസൽ, പി ഇസ്മയിൽ, കെ  പി രവീന്ദ്രൻ  എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe