ഐഎസ്ആര്‍ഒ ചാരക്കേസ്: പ്രതികൾക്ക് മുൻ‌കൂർ ജാമ്യം

news image
Jan 20, 2023, 9:40 am GMT+0000 payyolionline.in

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനക്കേസിൽ പ്രതികൾക്ക്  ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. ജസ്റ്റീസ് കെ ബാബുവാണ് ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി എസ് വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗാദത്ത്, നാലാം പ്രതിയും മുൻ ഡിജിപിയുമായ സിബി മാത്യൂസ്, ഏഴാം പ്രതിയും മുൻ ഐ ബി ഡെപ്യൂട്ടി ഡയറക്ടറുമായ ആർ ബി ശ്രീകുമാർ, പതിനൊന്നാം പ്രതി പി എസ് ജയപ്രകാശ് എന്നിവർക്കാണ് മുൻകൂർ  ജാമ്യം. കർശന  ഉപാധിളോടെയാണ് ജാമ്യം.

പ്രതികൾ തിങ്കൾ, വെള്ളി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൻ ഹാജരാകണം. 27ന് അന്വോഷണ ഏജൻസി മുൻപാകെ ഹാജരാകണം. ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചാൽ ഹാജരാകണമെന്നും പ്രതികൾ രാജ്യം വിടരുതെന്നും കോടതി നിർദേശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe