മസ്‍കത്ത്: ഒമാനില്‍ പൊതു, സ്വകാര്യ മേഖലകള്‍ക്ക് ബാധകമായ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഒമാന്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ട അറിയിപ്പ് പ്രകാരം ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ ഒന്നാം തീയ്യതി ശനിയാഴ്ച വരെയായിരിക്കും പെരുന്നാള്‍ അവധി. അവധിക്ക് ശേഷം ജൂലൈ രണ്ട്, ഞായറാഴ്ച പൊതു, സ്വകാര്യ മേഖലകളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കും.
സൗദിയിൽ സ്വകാര്യ മേഖല ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഈ വർഷത്തെ ബലിപെരുന്നാൾ അവധി സൗദി മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. സ്വകാര്യ നോൺ – പ്രോഫിറ്റ് മേഖലയിലെ തൊഴിലാളികൾക്ക് നാലു ദിവസത്തെ പെരുന്നാൾ അവധിയായിരിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം അറിയിച്ചു.
ജൂൺ 27 (ദുൽഹജ്ജ് – ഒന്‍പത്) അറഫാ ദിനം മുതൽ 30 വരെയാണ് ജീവനക്കാർക്ക് അവധിക്ക് അർഹതയുണ്ടാവുകയെന്ന് മന്ത്രാലയം അറിയിച്ചു. ജൂൺ 30 വാരാന്ത്യ അവധി ആയതിനാൽ അതിന് പകരം മറ്റൊരു ദിവസം അവധി നൽകണം. ഇത് തൊഴിലുടമക്ക് തീരുമാനിക്കാം. പൊതുമേഖല ജീവനക്കാർക്ക് വാരാന്ത്യ അവധിയടക്കം രണ്ടാഴ്‌ചയോളം പെരുന്നാൾ അവധി ലഭിക്കും. അതേ സമയം സ്വകാര്യ നോൺ – പ്രോഫിറ്റ് മേഖലയിലെ തൊഴിലാളികൾക്ക് അറഫാ ദിനം മുതൽ ദുൽഹജ്ജ് 12 വരെയുള്ള നാലു ദിവസത്തെ അവധിയാണ് ലഭിക്കുന്നത്.