ചേലിയ: രോഗ ചികിത്സക്ക് ഔഷധങ്ങളല്ല, മറിച്ച് ആഹാര വിഹാരാദി കാര്യങ്ങളിലുള്ള ക്രമപ്പെടുത്തലുകളാണ് പ്രധാനമെന്ന് പ്രകൃതിചികിത്സകനും യോഗാധ്യാപകനുമായ ഡോ. വി. കൃഷ്ണാ കുമാർ പ്രസ്താവിച്ചു. മരുന്നുകളുടെ പാർശ്വഫലങ്ങൾ പലപ്പോഴും രോഗത്തേക്കാൾ ഭീകരമാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേലിയ സൈലൻസ് സ്ക്കൂൾ ഓഫ് യോഗ സംഘടിപ്പിച്ച ‘സ്വാസ്ഥ്യത്തിലേക്കൊരു ക്ഷണം’ എന്ന പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സെൻ ലൈഫ് ആശ്രമം ഡയരക്ടർ ഡോ.വി.കൃഷ്ണകുമാർ.
പ്രഭാഷണ സമ്മേളനം വാർഡ് മെമ്പർ അബ്ദുൾ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംഗീതജ്ഞൻ പ്രഭാകരൻ ചെറിയേരിയെ ആദരിച്ചു. യോഗ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. എൻ.കെ ഷീന, ഒ.കെ രാമൻകുട്ടി, പ്രിയ ഒരുവമ്മൽ, കെ.രാമചന്ദ്രൻ മാസ്റ്റർ, ദാമോദരൻ കോരഞ്ചാത്തൂർ, എസ് പ്രസീത, കെ.വി. ദീപ, കെ. ശ്രീധരൻ, കെ.എ ഗീത ടീച്ചർ എന്നിവർ സംസാരിച്ചു. തുടർന്ന് നിറഞ്ഞ സദസ്സിൽ ആഗ്നേയ ഷിബേഷ്, കലാമണ്ഡലം ദിയാ ദാസ്, മിൻറ മനോജ് എന്നിവർ അവതരിപ്പിച്ച നൃത്തങ്ങളും ദീപ, പ്രസീത എന്നിവർ ചേർന്നവതരിപ്പിച്ച സൂഫി വെർളിംഗ് പ്രദർശനവും അരങ്ങേറി.