കണ്ണൂർ> തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കണിച്ചാർ പഞ്ചായത്തിലെ ആറാം വാർഡിൽ (ചെങ്ങോം) എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ രതീഷ് പൊരുന്നൻ 199 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. രതീഷ് പൊരുന്നൻ 536 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി സി കെ സിന്ധുവിന് 337 വോട്ടും എൻഡിഎ സ്ഥാനാർത്ഥി സിന്ധു പവിക്ക് 11 വോട്ടുമാണ് ലഭിച്ചത്. യു ഡി എഫ് വിമതൻ പി സി റിനീഷിന് കിട്ടിയത് മൂന്ന് വോട്ട്.
സിപിഐ എമ്മിലെ വി കെ ശ്രീകുമാർ സർക്കാർ ജോലിയിൽ പ്രവേശിച്ചതിനാലാണ് രാജിവെച്ചത്. കക്ഷി നില: എൽഡിഎഫ് – 7, യുഡിഎഫ് – 6.പഞ്ചായത്ത് രൂപീകരിച്ചത് മുതൽ ഭരണത്തിലുള്ള യുഫിഎഫിന് 2020 ൽ ഭരണം നഷ്ടപെട്ടു. ചെങ്ങോം വാർഡിൽ നേരത്തെ സിപിഐ എമ്മിലെ തന്നെ വി കെ ശ്രീകുമാർ 68 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഇപ്പോൾ സിപിഐ എം ലെ രതീഷ് പൊരുന്നന്‍ ലഭിച്ച വൻ ഭൂരിപക്ഷം ആന്റണി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള നാല് വർഷത്തെ മികച്ച ഭരണമാണ് വിലയിരുത്തപെട്ടത്.