കർഷക സംഘത്തിന്റെ നേതൃത്വത്തിലുള്ള കനാൽ ശുചീകരണത്തിന് പയ്യോളിയിൽ തുടക്കമായി -വീഡിയോ

news image
Jan 26, 2023, 4:09 am GMT+0000 payyolionline.in

 

പയ്യോളി: കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിലുള്ള കുറ്റ്യാടി കനാൽ ശുചീകരണത്തിന് പയ്യോളിയിൽ തുടക്കമായി. മുതിർന്ന നേതാവും മുൻ ജില്ലാ കമ്മിറ്റി അംഗവുമായ  ടി ചന്തു മാസ്റ്റർ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.
 കാടും ചെളിയും കാരണം ഒഴുക്ക്‌ തടസ്സപ്പെട്ട കുറ്റ്യാടി കനാൽ  കർഷകസംഘം നേതൃത്വത്തിലാണ് ശുചീകരിക്കുന്നത്.  75 കിലോമീറ്റർ നീളമുള്ള രണ്ടുമെയിൻ കനാലുകളും മുന്നൂറിലധികം കിലോമീറ്റർ ദൂരത്തിലുള്ള ഉപകനാലുകളും വൃത്തിയാക്കി 36,000 ഏക്കർ  ജലസേചന സൗകര്യം ഉറപ്പാക്കുന്ന പ്രവൃത്തിയിൽ അരലക്ഷം പേർ പങ്കാളികളാവുന്നുണ്ട്.
കായണ്ണയിൽ രാവിലെ എട്ടിന്‌ മന്ത്രി റോഷി അഗസ്‌റ്റിൻ ഉദ്‌ഘാടനം ചെയ്തു. ടി പി രാമകൃഷ്‌ണൻ എംഎൽഎ അധ്യക്ഷനായി. കർഷകസംഘം ജില്ലാ സെക്രട്ടറി ജോർജ്‌ എം തോമസ്‌, ജില്ലാ പ്രസിഡന്റ്‌ എം മെഹബൂബ്‌ എന്നിവർ പങ്കെടുക്കും. ഓരോ കിലോമീറ്ററിലും 100 പേർ വീതം പങ്കാളിയാവും. വടകര, കൊയിലാണ്ടി താലൂക്കുകളും കോഴിക്കോട്‌ താലൂക്കിലെ ഏതാനും പഞ്ചായത്തുകളുമാണ്‌ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പരിധിയിലുള്ളത്‌.
കർഷകസംഘം, കെഎസ്‌കെടിയു, സിഐടിയു, മഹിളാ അസോസിയേഷൻ, ഡിവൈഎഫ്‌ഐ, എൻആർഇജി യൂണിയൻ, എസ്‌എഫ്‌ഐ, കെഎസ്‌ടിഎ തുടങ്ങിയ സംഘടനകളും വിവിധ സാംസ്കാരിക സംഘടനകളും  ശുചീകരണത്തിൽ പങ്കാളികളാവുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe