നാഗർകോവിൽ: ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പത്മനാഭപുരം കൊട്ടാരത്തിലെ കരാർ ജീവനക്കാർ നടത്തിവന്ന പ്രതിഷേധം പിൻവലിച്ചു. ഇതോടെ അടച്ചിട്ട കൊട്ടാരം തുറന്നു.
47 കരാർ ജീവനക്കാർക്ക് ആറ് മാസമായി ശമ്പളം ലഭിച്ചിരുന്നില്ല. ജീവനക്കാരുടെ പ്രതിഷേധം കാരണം ചൊവ്വാഴ്ച കൊട്ടാരം അടച്ചിട്ടിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം പുരാവസ്തു വകുപ്പ് അധികൃതർ ജീവനക്കാർക്ക് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം പിൻവലിച്ചത്. തുടർന്ന് ഇന്ന് കൊട്ടാരം തുറക്കുകയായിരുന്നു. ഇതോടെ ഇവിടെ എത്തിയ വിനോദ സഞ്ചാരികൾക്ക് കൊട്ടാരത്തിലേക്ക് പ്രവേശിക്കാൻ സാധിച്ചു.
കരാർ ജീവനക്കാരുടെ വിവരങ്ങൾ ഉൾകൊള്ളിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമാണ് ശമ്പളം വൈകാൻ കാരണമായതെന്ന് കേരള പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ പറഞ്ഞു.