കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട: പിടികൂടിയത് 2.55 കോടിയുടെ സ്വർണം

news image
Jan 12, 2023, 4:34 am GMT+0000 payyolionline.in

കരിപ്പൂർ: കരിപ്പൂരിൽ കാർഗോ വഴി കടത്താൻ ശ്രമിച്ച 2.55 കോടി രൂപ വിലവരുന്ന സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായി  4.65 കിലോ സ്വർണമാണ് എയർ കാർഗോ വിഭാഗം കസ്റ്റംസ് പിടിച്ചെടുത്തത്.

കാപ്പാട് സ്വദേശിയായ ഇസ്‌മയിൽ കണ്ണൻചേരിക്കണ്ടിയുടെ ബാഗേജിൽ നിന്നും 2324 ഗ്രാം സ്വർണവും അരിമ്പ്ര സ്വദേശിയായ അബ്‌ദു‌ റൗഫ് നാനത്ത് അയച്ച ബാഗേജിൽ നിന്ന് 2326 ഗ്രാം സ്വർണവും പിടിച്ചെടുത്തു. റൈസ് കുക്കർ, എയർ ഫ്രയർ, ജ്യൂസ് മേക്കർ എന്നിവയിലൂടെ കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്.

കേസുകളിൽ കസ്റ്റംസ് വിശദമായ തുടരന്വേഷണം ആരംഭിച്ചു. ഡെപ്യൂട്ടി കമ്മിഷണർ ജെ ആനന്ദകുമാർ, സുപ്രണ്ട് പി വി പ്രവീൺ,
ഇൻസ്‌പെക്‌ടർമാരായ മനീഷ് കെ ആർ, ആദിത്യൻ എ എം, ഹെഡ് ഹവിൽദാർമാരായ സാബു എം ജെ, കമറുദ്ദിൻ, ശാന്തകുമാരി എന്നിവരാണ് സ്വർണം പിടികൂടിയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe