കലാം കാലത്തെ അതിജയിക്കുന്ന സന്ദേശം : റഷീദലി ശിഹാബ് തങ്ങൾ

news image
Nov 6, 2022, 2:07 pm GMT+0000 payyolionline.in

പേരാമ്പ്ര : ജബലുന്നൂർ ശരീഅഃത്ത് കോളേജ് പേരാമ്പ്രയുടെ അക്കാദമിക് ഫെസ്റ്റ് “കലാം ” മുന്നോട്ട് വെക്കുന്ന ആശയം കാലത്തെ അതിജയിക്കുന്നതാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. ജബലുന്നൂർ ഫെസ്റ്റിന്റെ ഭാഗമായ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. കാലത്തെ വെല്ലുന്ന കരുത്ത് കലികാലങ്ങൾക്ക് തിരുത്ത് എന്ന പ്രമേയത്തിൽ “കലാം ” എന്ന പേരിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ജബലുന്നൂർ ഫെസ്റ്റിന്റെ ഭാഗമായ അവാർഡ് ദാന ചടങ്ങ് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

നവംബർ -2 ന് തുടങ്ങിയ ഫെസ്റ്റ് നവംബർ -7 ന് അവസാനിക്കും. കലാ-കായിക വിഭാഗങ്ങളിൽ 83 ഇനങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. അറബിക് കോളേജ് വിദ്യാർത്ഥികൾക്ക് പുറമെ മണ്ഡലത്തിലെ ആറ് റൈഞ്ചുകളിൽ നിന്നുള്ള വിവിധ മദ്രസ വിദ്യാർത്ഥികൾ കൂടി ഫെസ്റ്റിന്റെ ഭാഗമാവുന്നു എന്നത് ശ്രദ്ധേയമാണ്. നവംബർ -7ന് രക്ഷാകർത്തൃ സംഗമവും സമാപനസമ്മേളനവും നടക്കും. റഫീഖ് സകരിയ ഫൈസി അധ്യക്ഷനായി. ഇബ്രാഹിം പള്ളന്തോട്, എം.കെ അബ്ദു ഹിമാൻ മാസ്റ്റർ, റഹ്മത്തുള്ള നിസാമി കാടാമ്പുഴ, ഫസലുറഹ്മാൻ വാഫി, ഷമീം ബാഖവി, ഫൈസൽ ഫൈസി, ആഷിഫ് ഹുദവി, വൈ.പി സൈനുൽ ആബിദ് കീഴുപറമ്പ്, എം ഉനൈസ് അരീക്കോട് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe