കള്ളപ്പണ ഇടപാട്; പി വി അന്‍വര്‍ എംഎല്‍എയെ ഇഡി ചോദ്യംചെയ്യുന്നു

news image
Jan 16, 2023, 12:58 pm GMT+0000 payyolionline.in

കൊച്ചി: ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടില്‍ പി വി അന്‍വര്‍ എംഎല്‍എയെ ഇഡി ചോദ്യംചെയ്യുന്നു. കൊച്ചിയിലാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്രഷര്‍ ഇടപാടിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യല്‍.

ക്രഷറില്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ പി വി അന്‍വര്‍ തട്ടിയെന്ന് നേരത്തെ  പ്രവാസി എന്‍ജിനീയര്‍  നടുത്തൊടി സലീം പൊലിസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് ഇഡി പിവി അന്‍വര്‍ എംഎല്‍എയെ ചോദ്യംചെയ്യുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe