കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് ഇലക്ഷൻ വിജയികൾക്ക് പുറക്കാട് എംഎസ്എഫിൻ്റ വമ്പിച്ച സ്വീകരണം

news image
Nov 28, 2022, 3:56 pm GMT+0000 payyolionline.in

നന്തി ബസാർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് ഇലക്ഷനിൽ വിവിധ കാമ്പസുകളിൽ നിന്ന് വിജയിച്ച സഹപ്രവർത്തകർക്ക് എം എസ് എഫ് പുറക്കാട് നോർത്ത് ശാഖ കമ്മിറ്റി വമ്പിച്ച സ്വീകരണ റാലി സംഘടിപ്പിച്ചു .
മൂടാടി മലബാർ കോളേജിൽ നിന്ന് യു യു സി ആയി തിരഞ്ഞടുക്കപ്പെട്ട തിക്കോടി പഞ്ചായത്ത് എം എസ് എഫ് ജോയിൻ സെക്രട്ടറി ടി.എ. മുഫീദ് ‘ എ.വി.ഹാജി സലഫി കോളേജിൽ നിന്ന് തിരഞ്ഞടുക്കപ്പെട്ട പുറക്കാട് നോർത്ത് ശാഖ പ്രസിഡന്റ് കൂടി ആയ എ.വി.ടി ജൈസൽ, ചേലിയ ഇലാഹിയ കോളേജിൽ നിന്ന് ഇംഗ്ലീഷ് റപ്രസൻററീ വായ ഹരിത പ്രസിഡന്റ് കൂടിയായ സന ഫാത്തിമ ,ഫാറൂഖ് കോളേജിൽ നിന്നുള്ള ഇ.കെ.സമാഹ അടക്കമുള്ള വിദ്യാർത്ഥികളെ ആണ് അനുമോദിച്ചത് .

അനുമോദന സംഗമം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ഹനീഫ മാസ്റ്റർ ഉൽഘാടനം ചെയ്തു. കെ.വി.ഷിഫാൻ അദ്യക്ഷനായി. എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് ,ഹാദിഖ് ജസാർ ,മുസ്ലിം യൂത്ത് ലീഗ് തിക്കോടി പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷിബിൽ, പുറക്കാട് , ജോയിൻ സെക്രട്ടറി .എ വി.ടി.മുനീർ, മുസ്ലിം ലീഗ് പുറക്കാട് നോർത്ത് ശാഖ പ്രസിഡന്റ് സി കുഞ്ഞാമു ,യൂ.കെ മൊയ്‌ദീൻ, .എം.എസ്.എഫ് തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് സി.ഫസീഹ്, ഫസൽ റഹ്മാൻ , നാദിർ പള്ളിക്കര ,എ.വി അസൈനാർ ,കെ.എം മജീദ്, എ.എം റഫീഖ് , മുഹമ്മദ് ടി , തുഫൈൽ വാരിക്കോളി , കെ.സഹൽ ,സി.ഫെബിൻ , എം പി.ഫാദിൽ ,കെ.ഫാജിസ് , ഇ. ഷാരിഖ് , കെ.കെ.ഷഫ്‌സൽ , എ വി.ടി.ജലാൽ , എ വി.ഷബീബ് സംസാരിച്ചു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe