കാർഷിക മേഖലയിലെ മികച്ച റിപ്പോർട്ടിങ്ങ്; പി.ലിജേഷിനെ വടകര പത്ര പ്രവർത്തക യൂണിയൻ അനുമോദിച്ചു

news image
Jan 22, 2023, 4:12 pm GMT+0000 payyolionline.in

വടകര:കാർഷിക മേഖലയിലെ മികച്ച റിപ്പോർട്ടിങ്ങിനുള്ള രണ്ട് അവാർഡുകൾ നേടിയ മാതൃഭൂമി വടകര ലേഖകൻ പി ലിജേഷിനെ വടകര പത്ര പ്രവർത്തക യൂണിയൻ അനുമോദിച്ചു.അനുമോദനയോഗം എഴുത്ത് കാരനും, സാംസ്‌കാരിക പ്രവർത്തകനുമായ ഡോ.ശശികുമാർ പുറമേരി ഉൽഘാടനം ചെയ്തു.

മാധ്യമ പ്രവർത്തകൻ പി ലിജീഷിന് യു എൽ സി സി എസ് ചെയർമാൻ പാലേരി രമേശൻ ഉപഹാരം സമർപ്പിക്കുന്നു.

പ്രസ് ക്ലബ്ബ് പ്രസിഡണ്ട് പി കെ രാധാകൃഷ്‍ണൻ അധ്യക്ഷത വഹിച്ചു. യു എൽ സി സി എസ് ചെയർമാൻ രമേശൻ പാലേരി ഉപഹാരം സമർപ്പിച്ചു. ടി രാജൻ, അനൂപ് അനന്തൻ, വി വി രഗീഷ്, പ്രദീപ് ചോമ്പാല, രാജീവൻ പറമ്പത്ത് എന്നിവർ സംസാരിച്ചു. പി കെ വിജേഷ് സ്വാഗതവും, ഓ കെ വിനോദ്‌കുമാർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe