കാർഷിക വിളകൾക്ക് ആശുപത്രിയൊരുക്കി മൂടാടി ഗ്രാമപഞ്ചായത്ത്

news image
Nov 29, 2022, 2:28 pm GMT+0000 payyolionline.in

 

നന്തി ബസാർ: കാർഷിക വിളകൾക്ക് രോഗബാധയേറ്റാൽ പരിശോധിക്കാൻ വിദഗ്ദരുടെ സേവനം. രോഗനിർണ്ണയത്തിന് സഹായിക്കാൻ ലബോറട്ടറി സൗകര്യം. സങ്കീർണ്ണമായ രോഗമാണെങ്കിൽ കാർഷിക സർവ്വകലാശാലയിലെയും കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞരുമായി സംവദിക്കാൻ ഓൺലൈൻ സംവിധാനം. രോഗം നിർണ്ണയിച്ചു കഴിഞ്ഞാൽ ആവശ്യമുള്ള മരുന്നുകൾ സൗജന്യമായി.ഇതാണ് പ്രാഥമിക വിള ആരോഗ്യ കേന്ദ്രം.

 

കാർഷിക വിളകൾക്കുണ്ടാകുന്ന രോഗബാധ, കീടബാധ, പോഷകക്കുറവ് എന്നിവ കൃത്യമായി തിരിച്ചറിഞ്ഞ് മൂടാടി പഞ്ചായത്തിലെ കർഷകർക്ക് മരുന്നുകൾ സൗജന്യമായി നൽകുന്ന ഈ പദ്ധതി കാർഷിക മേഖലയിൽ പുത്തനുണർവ് നൽകുകയാണ്.
പ്രാഥമിക വിള ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, എം.കെ.മോഹനൻ, എം.വി.അഖില, ടി.കെ. ഭാസ്കരൻ , പപ്പൻ മൂടാടി, റഫീഖ് പുത്തലത്ത്, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് .എം, പി.വി. ഗംഗാധരൻ, എം.വി., ദാമോദരൻ പൊറ്റക്കാട്ട്, രാമചന്ദ്രൻ കൊയ്ലോത്ത്, റഷീദ് ഇടത്തിൽ, കുഞ്ഞിക്കണാരൻ മീത്തലെ പാലയാടി , സതീശൻ ടി.കെ. സംസാരിച്ചു. കൃഷി ഓഫീസർ കെ.വി. നൗഷാദ് സ്വാഗതവും കൃഷി അസിസ്റ്റൻറ് വിജില വിജയൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe