കിഴൂരില്‍ കൊടിയേറ്റം ഇന്ന് വൈകീട്ട് ഏഴിന്; രാത്രി ശ്രീനന്ദ് വിനോദിന്റെ ഗാനമേള

news image
Dec 11, 2022, 7:50 am GMT+0000 payyolionline.in

പയ്യോളി : വാതിൽ കാപ്പവരുടെ ആറാട്ട് ഉത്സവത്തിന് ഞായറാഴ്ച രാത്രി കൊടിയേറും. തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തും. കോവിഡ് മഹാമാരി മൂലം രണ്ടുവർഷമായി ചടങ്ങുകളിൽ ഒതുങ്ങിയ ശിവക്ഷേത്ര ആറാട്ട് ഉത്സവം ഇത്തവണ ഏറെ വിപുലമായാണ് നടത്തുന്നത്. ഇനിയുള്ള രണ്ടാഴ്ച കാലം കിഴൂരും പരിസരപ്രദേശങ്ങളും ഉത്സവലഹരിയിൽ ആയിരിക്കും.

എല്ലാ വിഭാഗം ജനങ്ങൾക്കും ക്ഷേത്രാചാരങ്ങളിലും ചടങ്ങുകളിലും പ്രത്യേക പങ്കാളിത്തമുള്ളതാണ് ഈ ഉത്സവത്തിന്റെ സവിശേഷത. ഇവയിൽ ഭാഗമാകുന്നവർ വ്രതാനിഷ്ടനങ്ങളോടെയാണ് കർമ്മങ്ങൾ നടത്തുന്ന പ്രത്യേകതയും ഉണ്ട് കൂടാതെ പല പ്രദേശത്തിനും മറ്റു ക്ഷേത്രങ്ങൾക്കും കീഴൂർ ഉത്സവത്തിൽ മഹത്തായ സ്ഥാനമുണ്ട്. അതിൽ പ്രധാനമാണ് ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളത്ത്. പയ്യോളിത്തീരദേശം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും വരുന്ന ഭക്തിസാന്ദ്രമായ എഴുന്നള്ളിപ്പുകളും വരവുകളും വേറെയുമുണ്ട്. ക്ഷേത്രം ചടങ്ങുകൾ 16ന് സമാപിച്ചാലും രണ്ടാഴ്ചകാലം കിഴൂരിൽ ഉത്സവകാലമാണ് കൊടിയേറ്റത്തിന് ശേഷം രാത്രി എട്ടുമണിക്ക് ശ്രീനന്ദ് വിനോദ് നയിക്കുന്ന ഗാനമേള ഉണ്ടാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe