കിഴൂര്‍ മഹാശിവക്ഷേത്രത്തിലെ ആറാട്ടുമഹോത്സവം സമാപിച്ചു

news image
Dec 17, 2022, 3:15 pm GMT+0000 payyolionline.in

പയ്യോളി: കിഴൂര്‍ മഹാശിവക്ഷേത്രത്തിലെ ആറാട്ടുമഹോത്സവം സമാപിച്ചു. ആറാട്ടുദിവസം വൈകീട്ട് വിവിധ സമുദായങ്ങളുടെ ആചാരവരവുകള്‍ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു. കൊങ്ങന്നൂര്‍ ഭഗവതിക്ഷേത്രത്തില്‍ നിന്നുള്ള എഴുന്നള്ളത്ത് എത്തിച്ചേര്‍ന്നതോടെ ആറാട്ടെഴുന്നളത്ത് ആരംഭിച്ചു. തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാര്‍, കാഞ്ഞിരിശ്ശേരി വിനോദ്, കലാമണ്ഡലം ശിവദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള വാദ്യസംഘം ആറാട്ടെഴുന്നള്ളിപ്പിന് മേളകൊഴുപ്പേകി.

പിലാത്തറമേളത്തിന് ശേഷം കിഴൂര്‍ ചൊവ്വവയലില്‍ കരിമരുന്ന് പ്രയോഗവും തുടര്‍ന്ന് കിഴൂര്‍ പൂവെടിതറയില്‍ മേളത്തിന് ശേഷം പൂവെടിയും നടന്നു. കണ്ണങ്കുളത്ത് പൂര്‍ണ്ണവാദ്യമേളസമേതം കുളിച്ചാറാട്ട് നടന്നു. തന്ത്രി തരണനല്ലൂര്‍ പത്മനാഭന്‍ ഉണ്ണിനമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആറാട്ട് ഉത്സവത്തിന്‍റെ ഭാഗമായുള്ള അനുബന്ധ ചന്തകള്‍ 10 ദിവസം ഉണ്ടായിരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe