കീഴൂർ ശിവക്ഷേത്ര മഹോത്സവം: സർവ്വകക്ഷി യോഗം ചേർന്നു; 16 ന് ഗതാഗത നിയന്ത്രണം

news image
Dec 7, 2022, 8:26 am GMT+0000 payyolionline.in

പയ്യോളി :  കിഴൂർ ശിവക്ഷേത്ര മഹോത്സവം നടത്തിപ്പ് ക്രമീകരങ്ങൾക്ക് സർവ്വകക്ഷി പിന്തുണ. പുരാതനമായ ചരിത്രപരമായ പ്രാധാന്യമുള്ള  ജനസഹസ്രങ്ങൾ എത്തുന്ന കിഴൂർ ശിവക്ഷേത്ര മഹോത്സവത്തിനും ഇതോടനുബന്ധിച്ച് നടത്തുന്ന ചന്തകൾക്കും വിനോദപരിപാടികൾക്കും ഏർപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങൾക്ക് നഗരസഭയിൽ ചേർന്ന യോഗത്തിൽ സർവ്വകക്ഷി പിന്തുണ നല്കാൻ തീരുമാനം. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്ക് സുരക്ഷയും സൗകര്യങ്ങളും നല്കാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

ഉത്സവാഘോഷവും ചന്ത നടത്തിപ്പും വിനോദപരിപാടികളും ക്രമീകരണങ്ങൾ

വെടിക്കെട്ട് അതീവ സുരക്ഷയിൽ ആവശ്യമായ ലൈസൻസോടെ മാത്രമേ നടത്തുകയുള്ളൂ. എഴുന്നള്ളിപ്പിന് ആനകളെ ഉപയോഗിക്കുന്നതിന് ആവശ്യമായ അനുമതിയുണ്ടാവും. പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ച്
മാത്രമാണ് ഉത്സവ നടത്തിപ്പ്. നഗരസഭയുടെ ഉത്തരവാദിത്വത്തിലുള്ള മാലിന്യ പരിപാലനം ഉണ്ടായിരിക്കുന്നതാണ്. ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ഭക്ഷണ സ്റ്റാളുകൾ പ്രവർത്തിക്കുകയുള്ളൂ. മെഡിക്കൽ സേവനം ,ആമ്പുലൻ സൗകര്യം ഉണ്ടാവും. പൂവെടി ദിവസം മുഴുവനായും മെഡിക്കൽ സേവനം ഉറപ്പുവരുത്തും. രാഷ്ടീയ പാർട്ടികളുടെ എല്ലാ വിധത്തിലുമുള്ള പ്രചരണ പരിപാടികളും ഒഴിവാക്കും. പൂവെടി ദിവസം ഉച്ചയ്ക്ക് 1 മണിക്ക് കിഴൂർ കള്ള് ഷാപ്പ് അടക്കും. ലഹരി ഉപയോഗം ഒഴിവാക്കാൻ പോലീസിൻ്റെ പ്രത്യേക സ്ക്വാഡ് പ്രവർത്തിക്കും.

പൂവെടി ദിവസത്തെ (ഡിസംബര്‍ 16 നു ) ഗതാഗത നിയന്ത്രണങ്ങൾ
ഉച്ചക്ക് 2 മണി മുതൽ

പേരാമ്പ്ര റോഡിൽ കിഴൂർ വില്ലേജ് ഓഫീസ് മുതൽ തച്ചൻകുന്ന് രജിസ്ട്രാർ ഓഫീസ് വരെ പാർക്കിംഗ് അനുവദിക്കില്ല. പേരാമ്പ്ര റോഡിൽ പയ്യോളി മുതൽ അട്ടക്കുണ്ട് വരെ ബസ്സുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. കിഴൂർ ക്ഷേത്ര കവാടം മുതൽ ക്ഷേത്ര പരിസരംവരെ വാഹന ഗതാഗതം പൂർണ്ണമായും ഒഴിവാക്കും.

പയ്യോളി നിന്ന് തുറശ്ശേരി കടവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തച്ചൻകുന്ന് ജി യു പി സ്കൂൾ പുനത്തിൽ കാട്ട് കണ്ടി റോഡ് വഴി തുശ്ശേരി കടവ് ഭാഗത്തേക്ക് പോകണം.
തുറശ്ശേരി കടവ് ഭാഗത്ത് നിന്ന് പയ്യോളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കരിയാറ്റിൽ മുക്ക് മാർക്കറ്റ് റോഡ് വഴി കിഴൂരിലെത്തി പയ്യോളിക്ക് പോകണം. നഗരസഭയിൽ നടന്ന സർവ്വ കക്ഷി യോഗത്തിൽ നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിച്ചു.

ഉത്സവദിവസങ്ങളിലെ ഗതാഗത ക്രമീകരണം, ക്രമസമാധാന പാലനം സംബ്ബന്ധിച്ച് പയ്യോളി പോലീസ് സിഐ സുബാഷ് ബാബുവും മാലിന്യ പരിപാലനം സംബ്ബന്ധിച്ച് ഹെൽത്ത്‌ ഇൻസ്പെക്ടർ ടി.ചന്ദ്രനും വിശദീകരിച്ചു. വികസന കാര്യസമിതി ചെയർമാൻ പി. എം ഹരിദാസ്,  കാര്യാട്ട് ഗോപാലൻ, പി.വി മനോജ്, മൂസ്സ മാസ്റ്റർ, വി.എം ഷാഹുൽ ഹമീദ്, പി.അനീഷ് മാസ്റ്റർ, എ.കെ ബൈജു എന്നിവർ സംസാരിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ,കിഴൂർ ഭാഗത്തെ കൗൺസിലർമാർ, സ്റ്റാൻ്റിംഗ് കമ്മിറ്റി അ ധ്യക്ഷൻമാർ, ക്ഷേത്ര ട്രസ്റ്റി അംഗങ്ങൾ, ക്ഷേത്ര കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe