കുഞ്ഞിപ്പളളി ടൗണില്‍ പൊളിച്ചിട്ട കെട്ടിടമാലിന്യ കൂമ്പാരം തിങ്കൾ  മുതൽ നീക്കം ചെയ്യും

news image
May 6, 2023, 3:31 pm GMT+0000 payyolionline.in

വടകര : ദേശിയപാത വികസനത്തിന്‍റെ ഭാഗമായി  മാസങ്ങളായി കുഞ്ഞിപ്പളളി ടൗണില്‍ പൊളിച്ചിട്ട കെട്ടിടമാലിന്യ കൂമ്പാരം തിങ്കൾ  മുതൽ നീക്കം ചെയ്യുമെന്ന് കരാർ കമ്പനി പ്രതിനിധിക്കൾ പറഞ്ഞു. ദേശീയപാതാ വികസനത്തിന്റെ ഭാഗമയി പൊളിച്ചു മാറ്റിയ കെട്ടിട്ടങ്ങളുടെ അവശിഷ്ടങ്ങൾ കടകൾക്ക് മുന്നിൽ നിന്നും എടുത്തു മാറ്റാത്തതിനെ തുടർന്ന് വ്യാപാരം നടത്താൻ കഴിയാതെ നിരവധി കച്ചവടക്കാർ പ്രതിസന്ധിയിലായിരുന്നു.

ഇന്നലെ ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിൽ വിഷയം ഉന്നയിക്കപ്പെട്ടതിനെ തുടർന്ന് കെ.കെ.രമ എം.എൽ.എ കുഞ്ഞിപ്പള്ളിയിൽ ആക്ഷേപമുയർന്ന സ്ഥലങ്ങൾ സന്ദർശിച്ചു. തുടർന്നു എം.എൽ.എ കരാർ കമ്പനി പ്രതിനിധിക്കളുമായ്  നടത്തിയ ചർച്ചയിൽ കെട്ടിടമാലിന്യ കൂമ്പാരം നീക്കാൻ ധാരണയിലായി. മാലിന്യങ്ങൾ നീക്കം ചെയ്യാം എന്ന അധികൃതരുടെ ഉറപ്പിനെ തുടർന്ന വ്യാപാരികൾ തിങ്കളാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച ഹർത്താൽ പിൻവലിക്കാൻ തീരുമാനിക്കു കയായിരുന്നു. അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷഉമ്മർ, താലൂക്ക് , സമിതിയംഗം പ്രദീപ് ചോമ്പാല, കുഞ്ഞിപ്പള്ളി സംയുക്ത വ്യാപാരി സംഘടന സെക്രട്ടറി കെ എ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe