കുടിശ്ശിക ഒമ്പതുലക്ഷം വലഞ്ഞ് ജീവനക്കാർ: ജല അതോറിറ്റി കണക്ഷൻ വിഛേദിച്ചു; വടകര സിവിൽ സ്റ്റേഷനിൽ വെള്ളവും നിലച്ചു

news image
Oct 12, 2022, 4:35 pm GMT+0000 payyolionline.in
വടകര :ഭരണസിരാകേന്ദ്രമായ വടകര മിനിസിവിൽസ്റ്റേഷനിൽ ജലവിതരണം മുടങ്ങിയിട്ട് പതിനൊന്ന് ദിവസം. വെള്ളക്കരം ഇനത്തിൽ ഒമ്പതുലക്ഷത്തോളം രൂപ കുടിശ്ശികയായ സാഹചര്യത്തിൽ ജലഅതോറിറ്റി കണക്‌ഷൻ വിച്ഛേദിക്കുകയായിരുന്നു. നിരവധി ഓഫീസുകൾ   പ്രവൃത്തിക്കുന്ന  കെട്ടിടത്തിൽ കുടിശികയെ തുടർന്ന് വൈദ്യുതി വിഛേദിച്ചിരുന്നു ഇതിന് പിന്നാലെയാണ്  വെള്ളവും നിലച്ചത്.

ഭരണ സിരാകേന്ദ്രമായ മിനി സിവിൽ സ്റ്റേഷനിൽ ജലവിതരണം മുടങ്ങിയതിൽ എൻ.ജി . ഒ. അസോസിയേഷൻ വടകര ബ്രാഞ്ച് കമ്മിറ്റി നടത്തിയ പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം  ടി. ജൂബേഷ് ഉദ്ഘാടനം ചെയ്യന്നു 

200 ലധികം ജീവനക്കാർ ജോലി ചെയ്യുകയും നൂറ് കണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി കയറി ഇറങ്ങുകയും  ചെയ്യുന്ന സിവിൽ സ്റ്റേഷനാണ് നാഥനില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുന്നത്. സിവിൽ സ്റ്റേഷനിൽ 24 ഓഫീസുകൾക്ക് ഒരു വൈദ്യുത മീറ്ററാണുള്ളത് ഇതാണ് വൈദ്യുതി മുടങ്ങാനിടയാക്കിയത് . ഓരോ ഓഫീസുകൾക്കും നിശ്ചിത തുക നിശ്ചയിച്ച് ഇവരിൽ നിന്നും തുക വാങ്ങി താലൂക്ക് ഓഫീസ് മുഖേന വൈദ്യുതി ബിൽ അടക്കാറാണ് പതിവ്. കൃത്യമായി പല ഓഫീസുകളും ബിൽ തുക താലൂക്കിൽ ഏൽപിക്കാത്തതാണ് വൈദ്യുതി മുടങ്ങാനിടയാക്കിയത്. ഇതേ പോലെ  കുടിവെള്ളത്തിന് പണമടക്കുന്നതിലുണ്ടായ വീഴ്ചയാണ് കണക്ഷൻ വിഛേദിക്കുന്നതിനിടയാക്കിയത്. സിവിൽ സ്റ്റേഷനിൽ കുടിവെള്ളത്തിന് രണ്ട് കണക്ഷനുകളാണുള്ളത്. ഒരു കണക്ഷനിൽ 3,18 ,371 രൂപയും മറ്റൊന്നിൽ 2,74,065 രൂപയും കുടിശിക അടക്കാനുണ്ട്. ഇതോടൊപ്പം കല്ലാച്ചി സിവിൽ സ്റ്റേഷനിൽ 83438 രൂപയും അഴിയൂർ വില്ലേജ് ഓഫീസിൽ 8384 രൂപ കുടിശികയെ തുടർന്ന് കുടിവെള്ളം വിഛേദിച്ചിട്ടുണ്ട്. സിവിൽ സ്റ്റേഷനിൽ  വെളളം നിലച്ചതോടെ വിവിധ വകുപ്പുകളിൽ ജീവനക്കാരും കുറഞ്ഞിട്ടുണ്ട്. സ്ത്രീകളടക്കമുള്ള ജീവനക്കാർ നന്നേ ബുദ്ധിമുട്ടുകയാണ്.
കണക്‌ഷൻ വിച്ഛേദിച്ച സാഹചര്യത്തിൽ തഹസിൽദാർ കെ.കെ. പ്രസീൽ ജലഅതോറിറ്റിയുമായി വിഷയം സംസാരിച്ചിരുന്നു.ഒടുവിൽ പിഴ ഒഴിവാക്കി 6.80 ലക്ഷം രൂപ അടയ്ക്കാനാണ് നിർദേശിച്ചത്. നിലവിൽ ഇതിനുള്ള ഫണ്ടുപോലും ലഭ്യമല്ല. പണമടയ്ക്കാതെ കണക്‌ഷൻ പുനഃസ്ഥാപിക്കുകയുമില്ല.ഇതോടെ വെള്ളം കിട്ടാൻ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് സൂചന. ……
വൈദ്യുതി പ്രശ്നം പരിഹരിക്കാൻ വകുപ്പ് മന്ത്രിക്ക് വരെ നിവേദനം നൽകി കാത്തിരിക്കുമ്പോഴാണ് ഇരുട്ടടിയായി കുടിവെള്ളവും മുടങ്ങിയത്. വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വടകര താലുക്കിന്റ ഭരണ സിരാകേന്ദ്രമായ മിനി സിവിൽ സ്റ്റേഷനിൽ ജലവിതരണം മുടങ്ങിയതിൽ എൻ.ജി . ഒ. അസോസിയേഷൻ വടകര ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധിച്ചു. പ്രകടനം ജില്ലാ കമ്മിറ്റി അംഗം  ടി. ജൂബേഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് സൂരജ് .ഒ. അധ്യക്ഷം വഹിച്ചു. എൻ . ഗിൽജിത്ത്കുമാർ ,.എസ്.കെ.ഷാജി, .പി.എം.അഷറഫ്, കെ.പങ്കജാക്ഷൻ ,  പ്രവീണ പി.ബി എന്നിവർ സംസാരിച്ചു.ഭരണസിരാകേന്ദ്രമായ വടകര മിനിസിവിൽസ്റ്റേഷനിൽ ജലവിതരണം. പുനഃസ്ഥാപിക്കാൻ  നടപടിയെടുക്കമെന്ന് താലൂക്ക് വികസ സമിതി അംഗം പ്രദീപ് ചോമ്പാല  ആവശ്യപ്പെട്ടു..മിനിസിവിൽസ്റ്റേഷൻ പഴയകെട്ടിടത്തിലെ ഒറ്റ ശൗചാലയങ്ങളിലും വെള്ളമില്ല. ഭക്ഷണം കഴിച്ചാൽ കൈയും മുഖവും കഴുകാൻപോലും കുപ്പിവെള്ളം വാങ്ങേണ്ട സ്ഥിതിയാണ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe