കെ.മുരളീധരന്‍ എം.പി ഇടപെട്ടു കുഞ്ഞിപ്പളളിക്കും ടൗണിൽ  എലിവേറ്റഡ് പാത

news image
Dec 15, 2022, 5:16 pm GMT+0000 payyolionline.in

വടകര :ദേശീയപാത വികസനത്തില്‍ ഒറ്റപ്പെട്ടു പോകുന്ന  ചരിത്ര പ്രസിദ്ധമായ  ആരാധനാലയമായ കുഞ്ഞിപ്പളളിയും  കുഞ്ഞിപ്പളളി ടൗണിനും  ശാപമോക്ഷമായി. എലിവേറ്റഡ് പാത നിര്‍മ്മിക്കാമെന്ന് കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രി നിധിന്‍ ഗഡ്ക്കരി കെ.മുരളീധരന്‍ എം.പിക്ക് ഉറപ്പ് നല്‍കിയാതാണ് ഇതിന് കാരണമായത് എലിവേറ്റഡ് പാത വരുന്നതോടെ ടൌൺ രണ്ടായി വിഭജിക്കുന്നത്  ഒഴിവാക്കും . കെ  മുരളീധരൻ എം പി യും ചോമ്പാൽ കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി പ്രതിനിധികളും മന്ത്രി  നിധിൻ ഗഡ്കരിയെ അദ്ദേഹത്തിന്റെ ചേംബറിൽ സന്ദർശിച്ച് നിവേദനം  സമർപ്പിച്ചിരുന്നു..തുടർന്ന് നടന്ന ചർച്ചയിൽ കുഞ്ഞിപ്പള്ളിയിൽ എലിവേറ്റഡ് ഹൈവേ സ്ഥാപിക്കാമെന്നും,ഉറപ്പ് നല്‍കിയിരുന്നു .പുരാതനമായ കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ ഭൂമി ചോമ്പാലിലെ എൻ എഛ്  66 വികസനത്തിനായി ഏറ്റെടുക്കുന്നതിൽ നിന്ന് ഒഴിവാക്കിത്തരണമെന്ന്  പരിപാലന കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു ചർച്ചകളിൽ  ഭാരവാഹിക്കളായ  ടി  ജി നാസർ, എം  ഇസ്മായിൽ, കെ  പി ചെറിയ കോയ തങ്ങൾ, ,ഹമീദ് എരിക്കിൽ , എ  വി സെനീദ് ,എന്നിവർ പങ്കെടുത്തു. ദേശീയപാത പ്രൊജക്ട് കോ ഓഡിനേറ്റര്‍ , ജില്ലാ കലക്ടര്‍ , കെ.മുരളീധരന്‍ എം.പി, കെ.കെ.രമ എം.എല്‍.എ.എന്നിവരടങ്ങിയ സംഘത്തിന് കഴിഞ്ഞ ദിവസം അഴിയൂരില്‍ നിന്നും  കുഞ്ഞിപ്പളളി പരിപാലന കമ്മിറ്റി , ദേശീയപാത കര്‍മ്മസമിതി , വ്യാപാര സംഘടനകള്‍ എന്നിവര്‍  ഇതിനായി നിവേദനം നല്‍കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe