കേരള ജനതയാണ് ഗൾഫ് നഗരവും ദുബായ് നഗരവും പടുത്തുയർത്തിയത്: ജോഡോ യാത്രയില്‍ പ്രശംസയുമായി രാഹുല്‍ ഗാന്ധി

news image
Sep 14, 2022, 4:42 pm GMT+0000 payyolionline.in

കൊല്ലം: ഭാരത് ജോഡോ യാത്രയില്‍ കേരളത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.  കേരള ജനതയാണ് ഗൾഫ് നഗരവും ദുബായ് നഗരവും പടുത്തുയർത്തിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ മികവ് മാന്ത്രിക വിദ്യ കൊണ്ട് ഉണ്ടായതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കൊല്ലം ചാത്തന്നൂരിൽ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെയിലും പൊതുയോഗത്തിലുമാണ് രാഹുൽ ഗാന്ധിയുടെ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

തന്‍റെ പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ജനങ്ങൾ ശക്തി പകരുന്നു. കേരളത്തോട് വളരെയധികം അടുപ്പമാണുള്ളത്. ഇന്ന് രാജ്യത്ത് എവിടെയും വെറുപ്പും വിദ്വേഷവുമാണ് കാണാന്‍ കഴിയുന്നത്. പരസ്പരം സഹോദരന്മാരായി ആരും കാണുന്നില്ല. വിഭാഗീയതയുടെയും വിഭജനത്തിന്റെയും വെറുപ്പിന്‍റെയും പ്രത്യശാസ്ത്രമാണ് ബിജെപിയുടെത്. വിരോധികളോട് പോലും സഹോദര്യം പുലർത്തുന്നതാണ് ഇന്ത്യയുടെ വികാരം. ഗാന്ധിജിയുടെ പോരാട്ടമാണ് ഇന്ത്യയുടെയും കേരളത്തിന്‍റെയും ശരിയായ വികാരം. ആർഎസ്എസിനെയും ബിജെപിയുടെയും വികാരം രാജ്യത്തെ സമാധാനത്തെ തകര്‍ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

ഇന്ന് കശുവണ്ടി തൊഴിലാളികളെയും നേതാക്കന്മാരെയും കണ്ടു അവർക്ക് ഭാവിയിലേക്ക് നോക്കാൻ കഴിയുന്നില്ല. ഇന്ത്യക്കാർ തന്നെ ഇന്ത്യയ്ക്കകത്ത് മത്സരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അവർക്ക് പ്രതീക്ഷയോടെ നോക്കാൻ കഴിയുന്നില്ല. എളുപ്പത്തിൽ വിദ്വേഷം പ്രകടിപ്പിക്കാൻ കഴിയും. എന്നാൽ ജനങ്ങളെ ഒന്നിപ്പിക്കുക പ്രയാസകരമായ കാര്യമാണ്. കേരളത്തിലെ ജനങ്ങൾക്ക് ഇതിനെ ചെറുത്ത് തോൽപ്പിക്കാൻ കഴിയും. പുതിയ പ്രത്യശാസ്ത്രങ്ങളെയും ആശയങ്ങളെയും കേരളം പ്രോത്സാഹിപ്പിക്കുന്നു. എല്ലാ പ്രത്യയശാസ്ത്രത്തെയും സഹോദര്യത്തോടെ കണ്ടു. ശ്രീനാരായണ ഗുരുവിൽ വിശ്വാസമില്ലാതെ ഗുരുദേവന്‍റെ പ്രതിമ സ്ഥാപിച്ചത് കൊണ്ട് ഒരു കാര്യവുമില്ല. അത് ശ്രീനാരായണ ഗുരുവിനോട് ഉള്ള അനാദരവാണ്. ആദ്യം ഗുരുദേവന്‍റെ ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും പിൻപറ്റി ജീവിക്കുണം. രാജ്യത്തിന്‍റെ ഒരുമയാണ് ഭാരത് ജോഡോ യാത്രയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിൽ യാത്രയിലൂടെ ലഭിച്ച ആദരവ് ജീവിത കാലം മുഴുവൻ ഓർമ്മിക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe