സംസ്ഥാന സര്‍ക്കാരിന്‍റേത് ജനദ്രോഹ ബജറ്റ്: പയ്യോളിയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം

news image
Feb 3, 2023, 2:21 pm GMT+0000 payyolionline.in

 

പയ്യോളി: സംസ്ഥാന സർക്കാരിന്റെ 2023-2024 ബഡ്ജറ്റിൽ പ്രഖ്യാപിച്ച വിവിധയിനം നികുതി വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം കമ്മിറ്റിപ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

പ്രതിഷേധയോഗം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇ കെ ശീതൾ രാജ് ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സനൂപ് കോമത്ത് അധ്യക്ഷനായി. നിതിൻ പൂഴിയിൽ, കെ പി സൈഫുദ്ദീൻ ഗാന്ധിനഗർ, സുദേവ് എസ് ഡി, ഷനിൽ മലാറമ്പത്, വിപിൻ വേലായുധൻ എന്നിവർ സംസാരിച്ചു. അനഘ നിധിൻ സ്വാഗതവും രഞ്ജിത്ത് ലാൽ നന്ദിയും പറഞ്ഞു. അഫ്സൽ ഹമീദ്, അർജുൻ വലിയ പറമ്പത്ത്, സജയ് കൃഷ്ണ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe