കേരള സർക്കാറിന്റെ ജനദ്രോഹ ബഡ്ജറ്റ്; മൂടാടിയിൽ സിയുസി പ്രതിഷേധ ജ്വാലയും പൊതുയോഗവും

news image
Feb 14, 2023, 3:27 pm GMT+0000 payyolionline.in

മൂടാടി:  കേരള സർക്കാറിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ മൂടാടി മണ്ഡലം കണ്ടിയിൽ മീത്തൽ സി.യു.സി യുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാലയും പൊതുയോഗവും നടത്തി. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി മുനീർ മാസ്റ്റർ എരവത്ത് ഉദ്ഘാടനം ചെയ്തു.

ഡി.സി.സി സെക്രട്രറി വി പി ഭാസ്കരൻ , ആർ നാരയണൻ മാസ്റ്റർ, കാളിയേരി മൊയ്തു , പൊറ്റക്കാട്ട് ദാമോധരൻ, വാർഡ് മെമ്പർ ലതിക എന്നിവർ സംസാരിച്ചു. എ. രൂപേഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ രജി സജേഷ് അധ്യക്ഷത വഹിച്ചു. അഞ്ജന സായ് ലക്ഷ്മി നന്ദി പറഞ്ഞു. പ്രതിഷേധ ജ്വാലയ്ക്ക് എൻ.എം. പ്രകാശൻ , രഞ്ജിത്ത് കെ പുതിയോട്ടിൽ രാഘവൻ , ശ്രീവള്ളി കെ.യം. നാരായണൻ നിരവത്ത്, നിമിഷ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe