കൊച്ചിയിൽ പാർക്ക് ചെയ്ത സ്കൂട്ടറിൽനിന്ന് മൊബൈൽ മോഷണം; യുവാവ് അറസ്റ്റിൽ

news image
Jan 12, 2023, 3:08 pm GMT+0000 payyolionline.in

കൊച്ചി ∙ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽനിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ അറസ്റ്റിൽ. മട്ടാഞ്ചേരി പുതിയ റോഡ് പനച്ചിക്കപറമ്പിൽ വീട്ടിൽ ഫിറോസിനെയാണ് (30) മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പള്ളുരുത്തി പഷ്ണിത്തോട് ഭാഗത്തു പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ നിന്നുമാണ് ഇയാൾ മൊബൈൽ മോഷ്ടിച്ചത്. പിന്നീട് പള്ളത്താംകുളങ്ങര പഞ്ചായത്ത് ഓഫിസിനു സമീപം അക്രമാസക്തനായി കാണപ്പെട്ട ഇയാളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തായത്.ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനുകളിലായി നിരവധി കഞ്ചാവ് കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണ്. മുനമ്പം ഇൻസ്പെക്ടർ എ.എൽ.യേശുദാസിന്‍റെ നേതൃത്വത്തിൽ സിഐ വി.കെ.ശശികുമാർ, എസ്‌സിപിഒ പി.എ.ജയദേവൻ, സിപിഒ വി.എസ്. ലെനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe