കൊയിലാണ്ടിയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം ; പ്രതികൾ റിമാന്‍ഡില്‍

news image
Oct 6, 2022, 3:30 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടിയിൽ സുഹൃത്തുക്കൾ കൊലപ്പെടുത്തിയ ആസ്സാം സ്വദേശി ഡുലു രാജ് ബംഗോഷി കൊലകേസിലെ പ്രതികളെ കോടതി റിമാണ്ടു ചെയ്തു. ആസ്സാം സ്വദേശികളായ ലക്ഷി (28), മനരഞ്ഞൻ( 26 ) എന്നിവരെയാണ് കോടതി റിമാണ്ട് ചെയ്തത്.കഴിഞ്ഞ ദിവസം കൊയിലാണ്ടി ഹാർബറിനു സമീപം മായൻ കടപ്പുറത്തായിരുന്നു രാത്രി 12 മണിയോടെയായിരുന്നുസംഭവം. മദ്യപിച്ച ശേഷം ബഹളമാവുകയും പിന്നിട്ട് കഴുത്തിൽ കുരുക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു.പ്രതികളെ ഉടൻ തന്നെ പോലീസ് പിടികൂടാൻ കഴിഞ്ഞത് പൊൻ തൂവലായി.

 

 

ഒരു പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. വടകര ഡി.വൈ.എസ്.പി.ഹരിപ്രസാദിൻ്റെ നേതൃത്വത്തിൽ പയ്യോളി സി.ഐ.കെ.സി.സുബാഷ് ബു, കൊയിലാണ്ടി എസ്.ഐ.എം.എൻ.അനൂപ്, ജയകുമാരി, എ.എസ്.ഐ.അരവിന്ദൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. അന്വേഷണത്തിൻ്റെ ഭാഗമായി ശാസ്ത്രീയ പരിശോധന നടത്താനായി മൃതദേഹത്തു നിന്നും നഖത്തിൻ്റെയും മുടിയുടെയും സാബിളുകൾ ശേഖരിച്ചിട്ടുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു റൂറൽ എസ്.പി. കറപ്പസാമി സ്ഥലത്തെത്തിയിരുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe