കൊയിലാണ്ടി കൊല്ലത്ത് ഇടവഴിയിൽ നിന്നും കണ്ടെടുത്ത ബോംബുകൾ വ്യാജം

news image
Oct 1, 2022, 1:37 pm GMT+0000 payyolionline.in
കൊയിലാണ്ടി: കൊല്ലത്ത് കൊണ്ട കാട്ടിൽ ഇടവഴിയിൽ നിന്നും കണ്ടെടുത്ത ബോംബുകൾ വ്യാജമാണെന്ന് തെളിഞ്ഞു. സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വ്യാജമാണെന്ന് തെളിഞ്ഞത്. ബോംബ് സ്ക്വാഡ് എത്തി പറമ്പിൽ വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു.
തുടർന്ന് നിർവീര്യമാക്കാനായി കൊണ്ടുപോയപ്പോയാണ് മൈദപൊടിയാണെന്ന് കണ്ടെത്തിയത്.ശനിയാഴ്ച രാവിലെയാണ് കൊണ്ട കട്ടിൽ ഇടവഴിലെ മതിലിൽ നിന്നും മൂന്ന് ചെറിയ സ്റ്റീൽ ബോംബുകളെന്ന് തോന്നിക്കുന്ന പാത്രവും, വടിവാളും കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe