കൊയിലാണ്ടിയില്‍ ആർഎസ്എസ്സിന്റെ പഥസഞ്ചലനം ഒക്ടോബർ 5ന്

news image
Oct 3, 2022, 6:32 am GMT+0000 payyolionline.in
കൊയിലാണ്ടി : രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തൊണ്ണൂറ്റിഏഴാം സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 5 ബുധനാഴ്ച വിജയദശമി
ദിനത്തിൽ പഥസഞ്ചലനവും പൊതുപരിപാടിയും കൊയിലാണ്ടി സ്റ്റഡിയത്തിൽ നടക്കും. ചെങ്ങോട്ട്കാവ് റെയിൽവേ മേൽപ്പാലത്തിന് സമീപത്ത് നിന്നും കുറുവങ്ങാട് അക്വഡക്റ്റിന് സമീപത്ത് നിന്നും ആരംഭിക്കുന്ന പഥസഞ്ചലനങ്ങൾ കൊയിലാണ്ടി ടൗൺ ജംഗ്ഷനിൽ സംഗമിച്ച് സ്റ്റേഡിയത്തിൽ സമാപിക്കും.തുടർന്ന്  പൊതുപരിപാടി വൈകുന്നേരം 5 മണിക്ക് കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടക്കും. വിഭാഗ് സഹസംഘചാലക് എ.കെ ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സീമാജാഗരൺ മഞ്ച് അഖിലേന്ത്യാ സംയോജക് എ.ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe