കൊയിലാണ്ടിയില്‍ കിണറ്റിൽ വീണ സ്ത്രീയെ നാട്ടുകാരും അഗ്നിരക്ഷാ സേനയും രക്ഷപ്പെടുത്തി

news image
Jun 8, 2023, 5:17 am GMT+0000 payyolionline.in

കൊയിലാണ്ടി: കിണറ്റിൽ വീണ വൃദ്ധയെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 7.30ഓടെ മുചുകുന്ന് കോറോത്ത് ഹൗസിൽ കാർത്തിയാനി (72 ) വെള്ളം കോരുന്നതിനിടയിൽ കിണറ്റിൽ വീണത്. അബദ്ധത്തിൽ കപ്പിപൊട്ടിവീഴുകയായിരുന്നു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തുമ്പോൾ നാട്ടുകാരായ രണ്ടുപേർ സ്ത്രീയെ താങ്ങിപ്പിടിച്ച് നിൽക്കുന്നുണ്ടായിരുന്നു.

ശേഷം സേന റസ്ക്യു നെറ്റ് കിണറ്റിൽ ഇറക്കി മൂന്നുപേരെയും കരയിലെക്ക്കയറ്റി. പരിക്ക് പറ്റിയ കല്യാണിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ല. എ എസ്. ടി. ഒ.പി. കെ. പ്രമോദിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് എ എസ്.ഒ. പി കെ .ബാബു,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് വികെ,ഷിജു ടി പി,നിധിപ്രസാദ് ഇ എം, ഷാജു കെ,നിതിൻരാജ്, ഹോംഗാർഡ് മാരായ ഓംപ്രകാശ്,രാജീവ് വിടി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe