കൊയിലാണ്ടിയില്‍ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ധര്‍ണ്ണ നടത്തി

news image
Dec 7, 2022, 11:13 am GMT+0000 payyolionline.in

കൊയിലാണ്ടി :   കെ എസ് എസ് പി യു -കൊയിലാണ്ടി ബ്ളോക്ക് , പന്തലായനി ബ്ളോക്ക് എന്നിവർ സംയുക്തമായി  കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനവും തുടർന്ന് ബസ്റ്റാന്റ് പരിസരത്ത് ധർണ്ണയും നടത്തി. പെൻഷൻ പരിഷ്ക്കരണ കുടിശ്ശിക, ക്ഷാമാശ്വാസ കുടിശ്ശിക എന്നിവ ഉടൻ അനുവദിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക, പി എഫ് ആര്‍ ഡി എ    നിയമം പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പന: സ്ഥാപിക്കുക, മെഡി സെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, തുടങ്ങി 12 ഇന ആവശ്യങ്ങൾ ഉയർത്തിയായിരുന്നു ധർണ്ണയും പ്രകടനവും.

പ്രകടനത്തിന് സംസ്ഥാന കമ്മറ്റി മെമ്പർ  ടി വി ഗിരിജ , സംസ്ഥാന കൗൺസിലർ പി സുധാകരൻ മാസ്റ്റർ, കൊയിലാണ്ടി ബ്ളോക്ക് പ്രസിഡണ്ട് പി വി  രാജൻ, പന്തലായനി ബ്ലോക്ക് പ്രസിഡണ്ട്  എന്‍ കെ കെ  മാരാർ, കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി ശ്രീധരൻ അമ്പാടി , പന്തലായനി ബ്ളോക്ക് സെക്രറി വേണുഗോപാലൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ബസ്റ്റാൻറ് പരിസരത്ത് ചേർന്ന ധർണ്ണയിൽ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി ശ്രീധരൻ അമ്പാടി സ്വാഗതം ആശംസിക്കുകയും പന്തലായനി ബ്ളോക്ക് പ്രസിഡണ്ട് കെ കെ  മാരാർ അ ദ്ധ്യക്ഷം വഹിക്കുകയും ചെയ്തു.

കെ എസ് എസ് പി യു സംസ്ഥാന കമ്മറ്റി മെമ്പർ  ടി വി  ഗിരിജ ഉദ്ഘാടനം  ചെയ്തു. കെ സുകുമാരൻ മാസ്റ്റർ, പി സുധാകരൻ മാസ്റ്റർ, ടി  സുരേന്ദ്രൻ മാസ്റ്റർ, ബാലഗോപാലൻ, പി കെ  ബാലകൃഷ്ണൻ ,പി  ദാമോധരൻ മാസ്റ്റർ, ഭാസ്ക്കരൻ ചേനോത്ത് എന്നിവർ പ്രസംഗിച്ചു. പന്തലായനിബ്ലോക്ക് സെക്രട്ടറി വേണുഗോപാലൻ നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe