കൊയിലാണ്ടി: ഭിന്നശേഷിക്കാരായ എല്ലാവരുടെയും സർവ്വതോ മുഖ ഉയർച്ച മുൻനിർത്തി
ഡിസം 3 ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നു. ദിനാചരണത്തിൻ്റെ ഭാഗമായി ഡിസം 1 മുതൽ 30 വരെ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. സമഗ്ര ശിക്ഷ കേരള ബി ആർ സി പന്തലായനി ഭിന്നശേഷി മാ സാചരണത്തിൻ്റെ ഭാഗമായി 2023 ഡിസംബർ 1 ന് വിളംബരജാഥ സംഘടിപ്പിച്ചു. ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി നിന്ന രംഭിച്ച വിളംബര ജാഥ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. ചെണ്ടവാദ്യമേളങ്ങളോടെ വിദ്യാലയങ്ങളിലെ കുട്ടികൾ ജെ.ആർ.സി’ , എസ്.പി.സി, എൻ.സി.സി എന്നിവ അണിനിരന്ന വിളംബര ജാഥ ഒരു മാസം നീണ്ടു നിൽക്കുന്ന ഭിന്നശേഷി മാസ ചരണത്തിന് വർണാഭമായ തുടക്കമേകി. ബസ് സ്റ്റാൻ്റിൽ ഒരുക്കിയ പ്രതലത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് സ്റ്റിക്കി നോട്ട് ‘ പതിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു അധ്യക്ഷത വഹിച്ചു.
കെ പി എം എസ് എച്ച് എസി എസി ലെ പ്ലസ് ടു വിദ്യാർത്ഥി സ്നേഹ രാജ് ഈ വർഷത്തെ ലോക ഭിന്ന ശേഷി ദിന പ്രമേയം അവതരിപ്പിച്ചു. പന്തലായനി ബിപിസി ദീപ്തി ഇ പി സ്വാഗതം പറഞ്ഞു. ചടങ്ങിൽ ബിആര്‍സി ട്രെയിനർമാരായ ഉണ്ണികൃഷ്ണൻ, വികാസ് എന്നിവർ ആശംസകൾ അർപ്പിക്കുകയും, സ്പെഷൽ എഡ്യക്കേറ്റർ കെ സിന്ധു നന്ദി പറയുകയും ചെയ്തു. സ്കൂൾ തലത്തിൽ സ്പെഷ്യൽ അസംബ്ലി ,ചിത്രരചന മത്സരങ്ങൾ , തിരക്കഥ രചന മത്സരം , ഫിലിം ഫെസ്റ്റിവൽ ,സായാഹ്ന ജനകീയ സദസ്സ് എന്നിവയും , ഇൻക്ലൂസീവ് കായികോത്സവം, രക്ഷിതാക്കളുടേയും കുട്ടികളുടേയം കലാപരിപാടികൾ തുടങ്ങിയവ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും. ഡിസംബർ 30 ഓടെ മാസാചരണം സമാപിക്കും.