കൊയിലാണ്ടിയില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഒമാൻ പൗരൻ റിമാൻഡിൽ

news image
Mar 21, 2023, 3:54 am GMT+0000 payyolionline.in
കൊയിലാണ്ടി:  യുവതിയെ പീഡിപ്പിക്കാൻ ശ്രമം. ഒമാൻ പൗരനെ കൊയിലാണ്ടി പോലീസ്  അറസ്റ്റ് ചെയ്തു. മുബാറക് മുഹമ്മദ് സെയ്ദ് നെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 16ന് കാപ്പാട് ടൗണിൽ വെച്ചാണ് സംഭവം.രാത്രി 8 മണിേയോടെ റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ കടന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു.
ചികിത്സാർത്ഥംഒരു സുഹൃത്തിൻ്റെ വീട്ടിൽ എത്തിയതായിരുന്നു ഒമാൻ പൗരൻ. യുവതിയുടെ  പരാതി പ്രകാരമാണ് കേസ്സെടുത്തത്. കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം മെഡിക്കൽ പരിശോധന പൂർത്തിയാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏപ്രിൽ 3 വരെ റിമാൻഡു ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe