കൊയിലാണ്ടിയിൽ കർഷകക്ഷേമ വകുപ്പിന്റെ കാർഷിക യന്ത്രം പ്രവർത്തനം ആരംഭിച്ചു

news image
Sep 23, 2023, 4:19 pm GMT+0000 payyolionline.in
കൊയിലാണ്ടി: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സേവന മേഖലയിൽ കൃഷിക്കൂട്ടങ്ങൾക്ക് അനുവദിച്ച നൽകിയ യന്ത്രങ്ങൾ പ്രവർത്തന സജ്ജമായി.
കൊയിലാണ്ടി മുൻസിപ്പൽ കൃഷിഭവനിൽ സർവീസ് മേഖലയിൽ കൃഷിക്കൂട്ടമായി രൂപീകരിച്ച നടേരി കാർഷിക തൊഴിൽസേനയാണ്  പ്രവർത്തനം ആരംഭിച്ചത്. കൊയിലാണ്ടിയിലേയും സമീപ പ്രദേശങ്ങളിലേയും കർഷകർക്കും ഭൂവുടമകൾക്കും ഇവരുടെ സേവനം ലഭ്യമാകും. കൃഷിക്കൂട്ടങ്ങൾക്ക് സബ്‌സിഡി നിരക്കിൽ SMAM പദ്ധതിയിലാണ് കൃഷിവകുപ്പ് ആനുകൂല്യം നൽകിയത് .ടില്ലർ, കാടുവെട്ടു യന്ത്രം ,ടൂൾ കിറ്റ് എന്നിവയാണ് 80 % സബ്‌സിഡി നിരക്കിൽ അനുവദിച്ചത്.
സർവീസ് മേഖലയിലൊതുങ്ങാതെ ഉല്പാദന മേഖലയിലും സജീവമാണ് നടേരി കാർഷിക തൊഴിൽസേന. പി വി മാധവൻ, എ കെ  ബാലൻ എന്നിവരുടെ നേതൃത്വത്തിലാണ് തൊഴിൽ സേനയുടെ പ്രവർത്തനം നടക്കുന്നത്. കൊയിലാണ്ടി കൃഷിഭവന്റെ സാമ്പത്തിക സാങ്കേതിക സഹായവും കൃഷികൂട്ടത്തിന് മുതൽക്കൂട്ടാണ്. പുഞ്ച കൃഷിക്കുള്ള നെൽപ്പാടം ഒരുക്കുന്നതിനായുള്ള  ടില്ലറിന്റെ പ്രവർത്തനത്തിന് സാക്ഷ്യം വഹിക്കാൻ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ കെ എ ഇന്ദിര ,കൗസിലർമാരായ എൻ എസ് വിഷ്ണു ,എം പ്രമോദ് കൃഷി ഓഫീസർ പി വിദ്യ , കൃഷി അസിസ്റ്റന്റ് വി എസ് അപർണ , കർഷക സുഹൃത്തുക്കൾ എന്നിവർ സന്നിഹിതരായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe