കൊയിലാണ്ടിയിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് ഫർണീച്ചറുകൾ നല്‍കി

news image
Mar 17, 2023, 4:12 pm GMT+0000 payyolionline.in

 

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2022- 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 പട്ടിക ജാതി വിദ്യാർത്ഥികൾക്ക് ഫർണീച്ചർ വിതരണം നടത്തി.  ഇ.എം.എസ് ടൗൺ ഹാളിൽ  നഗരസഭ ചെയർ പേഴ്സൺ സുധ കെ.പി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സാന്റിങ് കമ്മറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. വികസന കമ്മററി ചെയർ പേഴ്സൺ ഇന്ദിര ടീച്ചർ സ്വാഗതം പറഞ്ഞു. നഗരസഭ കൗൺസിലർ കേളോത്ത് വത്സരാജ് ആശംസ അറിയിച്ചു. പട്ടികജാതിവികസന ഓഫീസർ  അനിതകുമാരി പി.പി. പദ്ധതി വിശദീകരണം നടത്തി. പ്രമോട്ടർമാരും ഗുണഭോക്താക്കളും ജനപ്രതിനിധികളും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe