കൊയിലാണ്ടിയിൽ ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു കൺവെൻഷൻ

news image
Jun 4, 2023, 12:33 pm GMT+0000 payyolionline.in

കൊയിലാണ്ടി: കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു ചെത്ത് തൊഴിലാളി യൂണിയൻ ഹാളിൽ കൺവെൻഷൻ ചേർന്നു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സി സി രതീഷ് ഉദ്ഘാടനം ചെയ്തു. യുകെ പവിത്രൻ.അധ്യക്ഷത വഹിച്ചു. സുധീഷ് പേരാമ്പ്ര. കെ ജി എച്ച് ഡി എസ് ഇ യു സി ഐ ടി യു ജില്ലാ സെക്രട്ടറി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രശ്മികൊയിലാണ്ടി,
നന്ദകുമാർ ഒഞ്ചിയം, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ .കുഞ്ഞിരാമൻ, ചന്ദ്രൻ നാദാപുരം, ലജിഷ കൊയിലാണ്ടി  എന്നിവർ സംസാരിച്ചു.

ആശുപത്രി വികസന സമിതി ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക, വേതന പരിഷ്കരണം നടപ്പിലാക്കുക, പ്രസവ ആനുകൂല്യങ്ങൾ അനുവദിക്കുക, തുടങ്ങിയ തൊഴിലവകാശങ്ങൾ നേടിയെടുക്കാൻ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്താൻ കൺവെൻഷൻ തീരുമാനിച്ചു. കെ ജി എച്ച് ഡി എസ് ഇ യു സി ഐ ടി യു
ബ്രാഞ്ച് സെക്രട്ടറി കെ കെ ശൈലേഷ് സ്വാഗതം പറഞ്ഞു. സി ഐ ടി യു ഏരിയാ കമ്മിറ്റി അംഗം. ലജിഷ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe