കൊയിലാണ്ടി കൊല്ലം കോളത്തിൽ പള്ളി ഉദ്ഘാടനം

news image
Mar 10, 2023, 12:25 pm GMT+0000 payyolionline.in

കൊയിലാണ്ടി : പള്ളികൾ നൻമകളുടെ കേന്ദ്രങ്ങളാണന്നും , സമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങൾക്ക് പള്ളികമ്മിറ്റികൾ നിർവ്വഹിക്കണമെന്നും സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ അഭിപ്രായപ്പെട്ടു. കൊയിലാണ്ടി – കൊല്ലം കോളത്തിൽ പള്ളി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

കൊല്ലം കോളത്തിൽ മസ്ജിദുൽ ഹുസ്സൈൻ ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

 

ചടങ്ങിൽ ഹാഫിള് ഹുസ്സൈൻ ബാഫഖി തങ്ങൾ മുഖ്യാതിഥിയായി . ഖാസി അബ്ദുൾ ജലീൽ ബാഖവി പാറന്നൂർ , സിദ്ധീക്ക് കൂട്ടുമുഖം , മൊയ്തു ഹാജി തൊടുവഴൽ , ബഷീർ ദാരിമി പന്തിപ്പൊഴിൽ , സുഹൈൽ ഹൈതമി , എം.കെ ഗഫൂർ ,ടി.വി ജഅഫർ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe