കൊയിലാണ്ടി ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാഭഗവതി ക്ഷേത്ര മഹോൽസവം ഇന്ന് കൊടിയേറി

news image
Mar 7, 2024, 4:05 am GMT+0000 payyolionline.in

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാഭഗവതി ക്ഷേത്ര മഹോൽസവം കൊടിയേറി. 7 മുതൽ 14 വരെ വൈവിധ്യമായ ക്ഷേത്ര ചടങ്ങുകളോടെയും വിവിധ പരിപാടികളോടെയും ആഘോഷിക്കും. ഇന്നുപുലർച്ചെ 4. 30 ന് 5.25 നും ഇടയിൽ ആചാര്യ വിധി പ്രകാരം കൊടിയേറ്റം.നിരവധി ഭക്തജനങ്ങൾ കൊടിയേറ്റത്തിന് സാക്ഷ്യം വഹിച്ചു. ഉച്ചയ്ക്ക് 12.30ന് അന്നദാനം. മാർച്ച് 8 വൈകീട്ട് 7ന് ദേവീഗാനവും നൃത്തവും, 7.30 ന് സുധീർ മാങ്കുഴിയുടെ പ്രഭാഷണം, മാർച്ച് 9  രാവിലെ 8ന് ശീവേലി, രാത്രി  7. 30 ന് വികാസ് നാരോൺ അവതരിപ്പിക്കുന്ന പ്രഭാഷണം, മർച്ച് 10  രാവിലെ 8 ന് ശീവേലി, രാത്രി 7 ന് ദേവീഗാനവും നൃത്തവും, 7.30ന് സോപാന സംഗീതം- കലാപീഠം വിപിൻ കുമാർ, മാർച്ച് 11  രാവിലെ 8ന് ശീവേലി, രാത്രി .7 ന് ദേവീഗാനവും നൃത്തവും, 7.30 ന് അഭിലാഷ് ചെറിയമങ്ങാടിന്റെ തായമ്പക, രാത്രി 9 ന് ചെങ്ങന്നൂർ ശ്രീകുമാർ നയിക്കുന്ന ഗാനമേള, മാർച്ച് 12ന് ചെറിയ വിളക്ക്. രാവിലെ 8ന് ശീവേലി, വൈകു 5 ന് പാണ്ടിമേള സമേതം ശീവേലി, രാത്രി 7 ന് ദേവീഗാനവും നൃത്തവും, 7.30 ന് അശോക് .ജി.മാരാർ, തൃക്കൂരും സംഘവും അവതരിപ്പിക്കുന്നതായമ്പക, രാത്രി .9.30 ന് കൂടെയുണ്ട് ഓച്ചിറ സരിഗയുടെ നാടകം.

മാർച്ച് 13 ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാഭഗവതി ക്ഷേത്ര മഹോൽസവം വലിയ വിളക്ക്, രാവിലെ 8 ന് ശീവേലി, വൈകു 4 ന് ആഘോഷ വരവുകൾ, പൂത്താലപ്പൊലി. ശീവേലി രാത്രി 7 ന് ദേവീ ഗാന നൃത്തവും, 7.30 ന് മണ്ണാർക്കാട്താ ഹരിയും സംഘവും അവതരിപ്പിക്കുന്നതായമ്പക ‘, 9.30 ന് ദുർഗ്ഗ വിശ്വനാഥിൻ്റെ നേതൃത്വത്തിൽ ഗാനമേള. രാത്രി 1.30 ക്ക് നാന്തക എഴുന്നള്ളിപ്പ് മാർച്ച്.14 ന് താലപ്പൊലി, രാത്രി 7 ന് നാന്തകത്തോടു കൂടിതാലപ്പൊലി എഴുന്നള്ളിപ്പ്’, കരിമരുന്ന് പ്രയോഗം. രാത്രി 1 മണിക്ക് ഗുരുതി തർപ്പണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe