കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ലോക ക്ഷയരോഗദിനം ആചരിച്ചു

news image
Mar 24, 2023, 4:02 pm GMT+0000 payyolionline.in
കൊയിലാണ്ടി:   കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വിവിധ പരിപാടികളോടെ ലോക ക്ഷയരോഗ ദിനചാരണം നടത്തി. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്‌ഘാടനം നിർവഹിച്ചു. കൗൺസിലർ എ അസീസ് മാസ്റ്റർ  അദ്ധ്യക്ഷത വഹിച്ചു.  ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി കൊയിലാണ്ടി ഏരിയയുടെ ഭാരവാഹികളായിട്ടുള്ള കെ. കെ രാജൻ,  റെഡ് ക്രോസ്സ് സൊസൈറ്റി ചെയർമാൻ,  അമീർ സാഹിബ്‌,  ബാലൻമാസ്റ്റർ വൈസ് ചെയർമാൻ, ഗഫൂർ, എന്നിവർ 35 ഓളം പോഷക ആഹാര ധാന്യകിറ്റ് നിർദ്ധരരായ ക്ഷയ രോഗികൾക്ക്‌ വിതരണം ചെയുന്നതിനു വേണ്ടി കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ വിനോദ്ഏറ്റുവാങ്ങി.
ക്ഷയ രോഗികളെ കണ്ടെത്തുന്നതിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച. സൗമ്യ എൻ. സി. ഡി. സ്റ്റാഫ്‌ നേഴ്സിനെ നഗരസഭ ചെയർപേഴ്സൺ ആദരിച്ചു .ആർ. എം. ഒ ഡോ. അഫ്സൽ, സെക്രട്ടറി ആൻഡ് ട്രെഷറർ റീന ആർ. ടി, ഡോ. ഫസലുൽ ആബുദീൻ, ഡോ ദീപ്തി, ഡോ സുധിൻ ബാലകൃഷ്ണൻ,  സെലിമോൻ കെ. ജെ സ്റ്റോർ സൂപ്രണ്ട് , ഹെഡ് നേഴ്സ് ജൂബിലി, എന്നിവർ  സംസാരിച്ചു. എം. ഒ. ടി. സി ഡോ രമ്യ രവീന്ദ്രൻ , എച്ച്.ഐ. സുരേഷ്‌ബാബു,  സൗമ്യ എസ്. ടി.എസ്, ക്ഷയ രോഗത്തെകുറിച്ച് ക്ലാസുകൾ നടത്തി . പി. ആർ. ഒ ജയപ്രവീൺ .കെ , എസ്. ടി എൽ. എ സ്,  സീന, ശരത് സത്യൻ, ടി. ബി ഹെൽത്ത് വിസിറ്റർ എന്നിവർ പരിപാടിയിൽ സന്നിഹിതരായി. ആശുപത്രി ജീവനക്കാർ അവതരിപ്പിച്ച് സ്കിറ്റിന് റിട്ടർഡ് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ദിലീപ് കുമാർ നേതൃത്വം നൽകി. നാഷണൽ സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മൊബ് ദിനചാരണത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe