കൊയിലാണ്ടി ന​ഗരസഭ 2023-24 ; സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചു

news image
Mar 20, 2023, 9:57 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി ന​ഗരസഭ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചു. സമ്പൂർണ്ണ നഗര കുടിവെള്ള പദ്ധതി, കേന്ദ്ര, സംസ്ഥാന പദ്ധതികളിലുൾപ്പെടുത്തി എല്ലാവർക്കും ഭവനം, തോട് പുനരുജ്ജീവിക്കൽ, മാലിന്യ സംസ്ക്കരണം, ആശുപത്രികളുടെയും സ്കൂളുകളുടെയും നവീകരണം ഉൾപ്പെടെ ജനക്ഷേമകരമായ നിരവധി പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വെെസ് ചെയർമാൻ അഡ്വ. കെ സത്യനാണ് ബജറ്റ് അവതരിപ്പിച്ചത്. ചെയർപേഴ്സൺ കെ സുധ അധ്യക്ഷത വഹിച്ചു.

വ്യവസായ പാർക്ക്, പകൾ വീടുകൾ, കലാ-സാംസ്കാരിക പഠന പരിശീലന കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. കാർഷിക സംരംഭകരുടെ നേതൃത്വത്തിൽ ഇളനീർ പാർലറുകൾ സ്ഥാപിക്കാനും. തൊഴിൽ രഹിതരായ 1000 പേർക്ക് കുടുംബശ്രീ, വ്യവസായ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ തൊഴിൽ നൽകുന്നതിനായി പദ്ധതിയും നടപ്പാക്കും.

ബഡ്ജറ്റ് ഹൈലൈറ്റ്സ്

 സമ്പൂർണ്ണ നഗര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാന സർക്കാറിന്റെ കിഫ്ബി പദ്ധതിയിലൂടെയും, അമൃത് പദ്ധതിയിലൂടെയും 143 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും.

നടേരി വലിയമലയിൽ നഗരസഭയുടെ ആധുനിക ശ്മശാനം നിർമ്മിക്കുന്നതിനായി സംസ്ഥാന സർക്കാർ സഹായത്തോടെ 2 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും.

കൊയിലാണ്ടി നഗരഹൃദയത്തിൽ നിർമ്മാണം നടക്കുന്ന 21.18 കോടി രൂപയുടെ ഷോപ്പിംഗ് കോപ്ലക്സിന്റെ ആദ്യഘട്ടം പൂർത്തിയാക്കും.

എല്ലാവർക്കും ഭവനം പി.എം.എ.ഐ-ലെെഫ് പദ്ധതി പ്രകാരം പുതിയ വീടുകൾക്കും വീടുകളുടെ പൂർത്തീകരണത്തിനുമായി 6 കോടി രൂപ നീക്കിവെക്കുന്നു.

നടേരി വലിയമലയിൽ വെറ്റിനറി സർവ്വകലാശാലയുടെ ഓഫ് ക്യാമ്പസ് സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാറിന്റെയും സർവ്വകലാശാലയുടെയും സഹായത്തോടെ 11 കോടി രൂപയുടെ പദ്ധതിനടപ്പിലാക്കും.

നഗരസഭയിലെ വായനാരി തോട്, കൂമൻതോട്, അരീക്കൽ തോട്, പള്ളി പറമ്പ് തോട്, വണ്ണാംതോട്, കോളോത്ത് യോട് എന്നിവ പുനരുജ്ജീവിപ്പി ക്കുന്നതിനും നവീകരിക്കുന്നതിനുമായി 2 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും.

നഗരസഭയിലെ സീവേജ് സെജ് മാലിന്യ സംസ്കരണത്തിന് (എസ്. ടി.പി) കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കും.

പന്തലായനി ഹയർസെക്കണ്ടറി സ്കൂളിൽ ഓപ്പൺ ഓഡിറ്റോറിയം നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപ നീക്കിവെക്കുന്നു.

പുതിയസ്റ്റാന്റ്, കണയംങ്കോട്, കൊല്ലം, നെല്ല്യാടി, ഹാർബർ പരിസരം എന്നിവിടങ്ങളിൽ വഴിയോര വിശ്രമ കേന്ദ്രം സ്ഥാപിക്കുന്നതിനായി 1 കോടിരൂപ വകയിരുത്തുന്നു

എം.സി.എഫ് സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങുന്നതിനായി 1 കോടി രൂപ നീക്കിവെക്കുന്നു.

മലിനജല ശുദ്ധീകരണത്തിനായി Septage Treatment Plant with Vehicle വാങ്ങുന്നതിനായി 30 ലക്ഷം രൂപ വകയിരുത്തുന്നു.

വരകുന്ന് ശുചിത്വ പഠന പരിശീലന കേന്ദ്രത്തിൽ ബയോപാർക്കിനും അനുബന്ധപ്രവർത്തനങ്ങൾക്കുമായി കെ.എസ്.ഡബ്ല്യൂ.എം.പി, എസ്.ബി.എം പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും.

നഗരമാലിന്യ സംസ്കരണത്തിനും ഹരിതകർമ്മസേനക്കുമായി വാഹനങ്ങൾ വാങ്ങുന്നതിന് നഗരസഞ്ചയനിധിയിലുൾപ്പെടുത്തി 50 ലക്ഷം രൂപ വകയിരുത്തുന്നു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാർഷിക സംരംഭകരുടെ നേതൃത്വത്തിൽ ഇളനീർ പാർലറുകൾ സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തുന്നു.

താലൂക്ക് ഹോമിയോ ആശുപത്രി നവീകരണത്തിനും ചുറ്റുമതിൽ നിർമ്മിക്കുന്നതിനുമാ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe