കൊയിലാണ്ടി ബാർ അസോസിയേഷൻ “ബാർ ഡെ കുടുബ സംഗമം” സംഘടിപ്പിച്ചു

news image
Apr 14, 2023, 2:45 pm GMT+0000 payyolionline.in

കൊയിലാണ്ടി: ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ “ബാർ ഡെ ‘ 23 ,കുടുബ സംഗമം നടത്തി. അഭിഭാഷകരും കുടുബാംഗങ്ങളും , ജുഡിഷ്യൽ ഓഫീസർമാരും പങ്കെടുത്തു. കുടുബ സംഗമം ജില്ലാ ജഡ്ജ് (പോക്സോ ) അനിൽ ടി.പി. ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് . അഡ്വ .സി എസ് ജതീഷ് ബാബു അദ്ധ്യക്ഷ വഹിച്ച യോഗത്തിൽ അഡ്വ. പി.പ്രഭാകരൻ സ്വാഗതവും. അഡ്വ . ജിഷ നന്ദിയും പറഞ്ഞു.

ജ്യൂഡിഷ്യൽ ഓഫീസർമാരായ ശ്രീ. വിശാഖ് , ശ്രീമതി. ആമിന കുട്ടി (മുൻസിഫ് ), ശ്രീ. അജി കൃഷ്ണ ( മജിസ്ടേറ്റ് ) എന്നിവരും , അഡ്വ.വി. സത്യൻ എന്നിവരും പ്രസംഗിച്ചു. സ്ഥലം മാറി പോകുന്നു ജില്ലാ ജഡ്ജ് ടി.പി. അനിൽ, മുൻസിഫ് ആമിന കുട്ടി എന്നിവർക്ക് ബാർ അസോസിയേഷൻ യാത്രയയപ്പു നല്കി .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe