കൊയിലാണ്ടി മുന്‍ തഹസില്‍ദാറും ഡപ്യൂട്ടി കലക്ടറുമായിരുന്ന റംല കുഴഞ്ഞുവീണു മരിച്ചു

news image
Mar 21, 2023, 2:54 pm GMT+0000 payyolionline.in
കൊയിലാണ്ടി: കൊയിലാണ്ടി മുന്‍ തഹസില്‍ദാറും ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടറുമായിരുന്ന കൊയിലാണ്ടി എ.ജി പാലത്ത് നെല്ല്യാടി വീട്ടില്‍ റംല (60 )കുഴഞ്ഞുവീണു മരിച്ചു.
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് പി.വി.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോഴിക്കോട് ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടറായിരിക്കെയാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. ഏറെക്കാലം കൊയിലാണ്ടി തഹസില്‍ദാറായി സേവനം അനുഷ്ടിച്ചിരുന്നു. ഭര്‍ത്താവ്: അബ്ബാസ്. മക്കൾ: നവീത് ഷെഹിൻ, ഷേഖ. മരുമകൻ: ഇസ്ഹാക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe