കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗം കൊയിലാണ്ടി ഇഎംഎസ് ടൗൺഹാളിൽ ചേർന്നു. ജനറൽ ബോഡി യോഗം ജില്ലാ
പ്രസിഡൻ്റ് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു . രാജീവ് സ്റ്റീൽ ഇന്ത്യ അധ്യക്ഷത വഹിച്ചു. കെ വി വി ഇ എസ്
സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി മുഖ്യപ്രഭാഷണം നടത്തി. ജിജി തോംസൺ, വി. സുനിൽ കുമാർ, സലിം രാമനാട്ടുകര, ബാബുമോൻ, മനാഫ് കാപ്പാട് , മണിയോത്ത് മൂസഹാജി, വിനോദ് പയ്യോളി, സൗമിനി മോഹൻദാസ്,
സരസ്വതി, ഷീബ, ശിവാനന്ദൻ മുഖ്യരക്ഷാധികാരി മണിയോത്ത് മൂസഹാജി എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ടായി രാജീവൻ സ്റ്റീൽ ഇന്ത്യ, ജനറൽ സെക്രട്ടറിയായി ഫറൂക്ക് ബോഡി സോൺ, ട്രഷറർ ഷഹീർ ഗ്യാലക്സി, വൈസ് പ്രസിഡൻ്റ് മാരായി റിയാസ് അബൂബക്കർ , ജലീൽ മൂസ, ടി.പി. ഇസ്മായിൽ, .ലാലു, ജെ.കെ. ഹാഷിം, സെക്രട്ടറി മാരായി മുജീബ്റഹ്മാൻ പരവതാനി, ഷൗക്കത്ത് അലി, ഷാജു മിൽമ,
ഗിരീഷ് കുമാർ, പ്രബീഷ് എന്നിവരെയും . വനിതാ വിംഗ് മുഖ്യരക്ഷാധികാരി സൗമിനി മോഹൻദാസ്, പ്രസിഡണ്ട് ഷീബ ശിവാനന്ദൻ, ജനറൽ സെക്രട്ടറി റോസ് ബെനറ്റ് , ട്രഷറർ ഉഷാ മനോജ് എന്നിവരെയും തിരഞ്ഞെടുത്തു.
സ്വാഗതം ഫറൂഖ് ബോഡി സോണും ഷഹീർ ഗ്യാലക്സി നന്ദി യും പറഞ്ഞു.