കൊല്ലം പിഷാരികാവിലെ കാളിയാട്ട മഹോൽസവം; ആകർഷകമായി ആഘോഷ വരവുകൾ

news image
Mar 24, 2023, 3:52 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊല്ലം പിഷാരികാവിലെ കാളിയാട്ട മഹോൽസവത്തിൻ്റെ ഒരു പ്രധാന ആകർഷമാകുന്ന ഒന്നാണ് ക്ഷേത്രത്തിൽ എത്തുന്ന ആചാരവരവുകളും, ആഘോഷ വരവുകളും കാളിയാട്ട മഹോത്സവത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. കോമരങ്ങളുടെ വാളുകൾ കിലുക്കിയുള്ള അലർച്ചകളും ഭയഭക്തി ബഹുമാനത്തോടെയാണ് ഭക്തജനങ്ങൾ കാണുന്നത്. കൊടിയേറ്റം കഴിഞ്ഞാൽ ക്ഷേത്രത്തിലാദ്യ മെത്തുന്നത് കൊണ്ടാടും പടി ക്ഷേത്രത്തിൽ നിന്നുള്ളവരവാണ്. വലിയ വിളക്ക് കാളിയാട്ടദിവസവും, ആചാരപ്രകാരമുള്ള അവകാശ വരവുകളും, ആഘോഷ വരവുകളും, ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.

 

താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തുന്നവരവ് സംഘങ്ങൾ ക്ഷേത്രത്തെ ഭക്തി സാന്ദ്രമാക്കുന്നു. കുന്യോറമല ഭഗവതി ക്ഷേത്രം, കുട്ടത്തു കുന്ന്, പണ്ടാരക്കണ്ടി, പുളിയഞ്ചേരി പൊതുവരവ്, കാരയാട് അവിട നല്ലൂർ, കായണ്ണ, വിയ്യൂർ, നൊച്ചാട്, വാല്യക്കോട്, മേപ്പയ്യൂർ, നടുവണ്ണൂർ, പയ്യോളി, പേരാമ്പ്ര, പന്തലായനി, തിരുവങ്ങൂർ, അത്തോളി, എന്നിവിടങ്ങളിൽ നിന്നുള്ള ഇളനീർ കുല ആഘോഷവരവുകൾ, കൊല്ലൻ്റെ വെള്ളിപ്പിടി തിരുവായുധ വരവ്, മലയരുടെ ഓലക്കുട വരവ്, അരയൻ്റ വെള്ളിക്കുടവരവ് ,കൊല്ലത്ത് അരയൻ്റെ വരവ്, വേട്ടുവരുടെ ഉപ്പ് ദണ്ഡ് വരവ്, പാവുവയൽ തൃശൂലം വരവ്, മണിമല വരവ്, ഹരിജനങ്ങളുടെ വരവ്, മന്ദമംഗലം ഇളനീർ കുലവരവ്, മന്ദമംഗലം വസൂരി മാല വരവ്, തണ്ടാൻ്റെ കലശം വരവ്, തുടങ്ങിയ ആചാരവും, അവകാശവും, ഭക്തിയും സമന്വയിപ്പിച്ച വരവുകളാണ്. ആഘോഷ വരവു കൾ വർണ്ണ കുടകളും, താളമേളങ്ങളും, നിശ്ചല ദൃശ്യങ്ങളും വരവുകളെ മനോഹരമാക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe