കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഇന്ന് ചെറിയ വിളക്ക്

news image
Mar 29, 2023, 3:32 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഇന്ന് ചെറിയ വിളക്ക്. രാവിലെ നടക്കുന്ന കാഴ്ചശീവേലിക്ക് ചെറുതാഴം ചന്ദ്രൻ മാരാരുടെ മേള പ്രമാണത്തിൽ നിരവധി വാദ്യകലാകാരൻമാർ മേളപ്പെരുക്കം തീർക്കും. തുടർന്ന് വണ്ണാൻ്റ അവകാശ വരവ്,  കോമത്ത് പോക്ക് ക്ഷേത്രത്തിലെ പ്രധാന കോമരം ഉൽസവം ക്ഷണിക്കാനായി കോമത്ത് തറവാട്ടിലെക്ക് പോകുന്ന ചടങ്ങാണിത്.

വൈകിട്ട് പാണ്ടിമേളത്തോടെയാണ് കാഴ്ചശീവേലി എഴുന്നള്ളിപ്പ്. കലാമണ്ഡലം ശിവദാസ മാരാരുടെ പ്രമാണത്താലാണ് പാണ്ടിമേളം രാത്രി 8 മണിക്ക് ഗോപികൃഷ്ണമാരാർ, കലാമണ്ഡലം അരുൺകുമാർ തുടങ്ങിയവരുടെ തായമ്പക അരങ്ങേറും. രാത്രി 7 മണിക്ക് മെഗാ ഗാനമേളയും ഉണ്ടായിരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe