കോട്ടക്കൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സമൂഹ ഇഫ്ത്താർ സംഘടിപ്പിച്ചു

news image
Mar 27, 2023, 2:55 am GMT+0000 payyolionline.in

പയ്യോളി :  കോട്ടക്കൽ ശാ ഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.സംഘാടക സമിതി ചെയർമാൻ നിയമത്തുള്ള കോട്ടക്കലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോട്ടക്കൽ അങ്ങാടിപ്പള്ളി ഖത്തീബ് ഷൗഖത്ത് ഫൈസി ഉദ്ബോധന പ്രസംഗം നടത്തി.

ആശംസകൾ നേർന്നു കൊണ്ട്  മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മoത്തിൽ അബ്ദുറഹിമാൻ , മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി , പി.അസ്സയിനാർ മാസ്റ്റർ , കൗൺസിലർ അഷറഫ് കോട്ടക്കൽ എന്നിവർ ആശംസ പ്രസംഗം നടത്തി. ചടങ്ങിൽ വ്യത്യസ്ഥ രാഷട്രീയ, സാംസ്കാരിരംഗത്തെ പ്രമുഖരായ, പി.വി.അഹമ്മദ് , പി.വി.കുമാരൻ മാസ്റ്റർ , അനിൽകുമാർ ,എ സ് വി.റഹ്മത്തുള്ള , പടന്നയിൽ പ്രഭാകരൻ ,പി.മുഹമ്മദ് ,
സജീവൻ മാസ്റ്റർ തുടങ്ങിയവർ പങ്കാളികളായി.ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് ബി.എം. ഷംസു സ്വാഗതവും, റിയാസ് കെ പി . നന്ദിയും പറഞ്ഞു.
പരിപാടിക്ക് അനീസ് ടി.പി ,റഹീം എൻ.പി. ,മുദസ്സിർ, അഷറഫ് ആർ.എം. ഇജ്ലാൽ ,റഹീം വി.ടി എന്നിവർ നേതൃത്വം നൽകി.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe