കോരപ്പുഴ ഡ്രഡ്ജിങ് പ്രവർത്തനം ഒക്ടോബർ 15നു ആരംഭിക്കും

news image
Sep 21, 2022, 1:41 pm GMT+0000 payyolionline.in
കോഴിക്കോട്: കോരപ്പുഴ അഴിമുഖം ഡ്രഡ്ജിങ് പ്രവർത്തി സമ്പന്ധിച്ചു  ഹൈകോടതി കേസുകൾ തീർത്ത് ഹൈഡ്രോളിക് സർവേക്കും ശേഷം കോരപുഴയിലെ ചളിയും മണലും നീക്കം ചെയ്തു പുഴയുടെ സ്വാഭാവികഒഴുക്ക് വീണ്ടെടുക്കാൻ ഒക്ടോബർ 15നു പദ്ധതിയുടെ നിർമാണ പ്രവർത്തി ആരംഭിക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ നിർദ്ദേശിച്ചു.
കളക്ടറേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിൽ  ജില്ലാ കളക്ടർ ഡോക്ടർ തേജ് ലോഹിത്ത് റെഡ്‌ഡി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംപി. മൊയ്‌തീൻകോയ, കോർപറേഷൻ കൗണ്സിലർമാരായ  മോഹൻദാസ് , മനോഹരൻ കോരാപ്പുഴ, സംരക്ഷണ സമിതി ഭാരവാഹികളായ അനിൽ കുമാർ,  ചന്ദ്ര ശേഖർ. ടി വി,  ചന്ദ്രഹാസൻ,
വിജയൻ,  ഉമാനാഥു, രതീഷ്, പുരുഷോത്തമൻ , ജലസേചന വകുപ്പ്, കോർപ്പറേഷൻ, ഹാർബർ ഹൈഡ്രോളിക് വകുപ്പ്, പുതിയ കരാർ കമ്പനി പ്രധിനിധി, എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഈ പദ്ധതിപ്രാവർത്തിക മാകുന്നത്തോടെ പുതുതായി വരുന്ന ജല പാതക്കും കോരപ്പുഴ പ്രദേശത്തെ വെള്ളപൊക്കത്തിനും ഇതോടെ പരിഹാരമാകും.
റെയിൽ വേ പാലം മുതൽ അഴിമുഖം വരെ ചെളിയും മണലും നീക്കം ചെയ്യും
2017ൽ 3.75കോടി രൂപ ക്ക്‌ ഭരണാനുമതി ലഭ്യമായപദ്ധതി ടെൻഡർ ചെയ്തു കരാർ കമ്പനി
കരാറിൽ ഒപ്പിടാതെ നീട്ടികൊണ്ട് പോയി.
നിരവധി തവണ മന്ത്രിയും ജില്ലാ ഭരണകൂടവും ഇടപെട്ടു കരാർ കമ്പനി സഹകരിച്ചില്ല. കമ്പനിയെ കരിം പട്ടികയിൽ ഉൾപ്പെടുത്തി. അതിനു ശേഷമാണ് പുതിയ കരാർ ഏറ്റെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe