കോഴിക്കോട് എൻഐടി ഡയറക്ടർക്കെതിരെ കേസെടുത്തു, സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളുടെ ഉപരോധം

news image
Sep 22, 2022, 3:17 am GMT+0000 payyolionline.in

കോഴിക്കോട് :  മുൻ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ  സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് എൻ ഐ ടി ഡയരക്ടർക്കെതിരെ വിദ്യാർഥികൾ നടത്തിയ ഉപരോധം അവസാനിപ്പിച്ചു. അധ്യാപകർ ഉൾപ്പെടെ ഇടപെട്ടെങ്കിലും ഡയരക്ടറെ മുറിക്ക് പുറത്ത് വിടാതെ ആയിരുന്നു ഉപരോധം . ഡയറക്ടർ പ്രസാദ് കൃഷ്ണക്കെതിരെ ഇന്ന് തന്നെ നിയമനടപടി സ്വീകരിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർ ഉറപ്പു നൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

 

 

നേരത്തെ എൻ ഐ ടി യിൽ പഠിച്ച വിദ്യാർഥി അജിൻ എസ് ദിലീപ് ഡയറക്ടർ പ്രസാദ് കൃഷ്ണ യുടെ പേരെഴുതി വെച്ചാണ്  ആത്മഹത്യ ചെയ്തത് . ജലന്ധർ സർവ്വകലാശാലയിലെ വിദ്യാർഥിയായ അജിൻ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. എൻ ഐ ടി യിൽ നിന്ന് പഠനം നിർത്തിയതിന് കാരണം ഡയരക്ടറുടെ പീഡനമാണെന്ന് അജിൻ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ഡയരക്ടർ പ്രസാദ് കൃഷ്ണയെ പഞ്ചാബ് പൊലീസ്  കേസിൽ പ്രതിയാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe