കോഴിക്കോട് വീട്ടില്‍ സൂക്ഷിച്ച മയക്കുമരുന്നുമായി യുവാവ് പിടിയില്‍

news image
Oct 7, 2022, 12:58 pm GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കോഴിക്കോട് പയ്യാനക്കൽ സ്വദേശി ചാമുണ്ടി വളപ്പിൽ ഇബ്രാഹിം ആണ്  അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 300 ഗ്രാം കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പൊലീസ് കണ്ടെടുത്തു.

പന്നിയങ്കര എസ്.എച്ച്.ഒ ശംഭുനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇബ്രാഹിമിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവും ലഹരി വസ്തുക്കളും പിടികൂടിയത്. എസ്.ഐ ഗ്ലാഡിന് എഡ്വേർഡിന്‍റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ  സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, ഷീജ, ജിനീഷ്, പത്മരാജ് രജീഷ്, രമേശ് എന്നിവർ  പങ്കെടുത്തു. സംസ്ഥാന സർക്കാരിന്‍റെ ലഹരിക്കെതിരെയുള്ള പ്രത്യേക ഓപ്പറേഷൻ ‘യോദ്ധാവിന്‍റെ’ ഭാഗമായാണ് റെയ്ഡ് നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe