കോവിഡ്: എല്ലാം സജ്ജം; ആശങ്ക വേണ്ടെന്ന് കെജ്രിവാൾ

news image
Mar 31, 2023, 12:34 pm GMT+0000 payyolionline.in

ന്യൂഡൽഹി: കോവിഡ് കുതിച്ചുയരുന്നതിൽ ആശങ്ക വേണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കോവിഡ് നേരിടാൻ സർക്കാർ സമയബന്ധിതമായി എല്ലാ മുന്നൊരുക്കങ്ങളും ചെയ്തതായി കെജ്രിവാൾ വ്യക്തമാക്കി. ഡൽഹിയിലെ ആശുപത്രികളിൽ കോവിഡ് രോഗികൾക്കായി 7986 കിടക്കകളും അത്യാവശ്യത്തിന് ഓക്സിജൻ സിലിണ്ടറുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിന്റെ XBB 1.16 വകഭേദമാണ് ഇപ്പോൾ പടരുന്നത്. വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കുറവാണെന്നും എന്നാൽ രണ്ടു വാക്സിനുകൾ സ്വീകരിച്ചവർക്കും ഈ വകഭേദം ബാധിക്കുമെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച ഡൽഹിയിൽ 295 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് രോഗികൾക്കായി ഡൽഹിയിലെ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് നേരത്തേ ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജും നേരത്തേ പറഞ്ഞിരുന്നു. ആശുപത്രികൾ സന്ദർശിക്കുമ്പോൾ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe