കർണാടകയിലെ ഉജ്വല വിജയം: കോൺഗ്രസ്സിന്റെ തിരിച്ചു വരവ് – മുല്ലപ്പള്ളി രാമചന്ദ്രൻ

news image
May 13, 2023, 10:54 am GMT+0000 payyolionline.in

വടകര:  കർണ്ണാടക നിയമ സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേടിയ ഐതിഹാസിക വിജയം 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിന്റെ കൃത്യമായ സൂചനയാണ്. കോൺഗസ്സിന്റെ ആശയാദർശങ്ങളിൽ അടിയുറച്ച്, ജനങ്ങളിലേക്കിറങ്ങി , ഒറ്റക്കെട്ടായി നീങ്ങിയാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഡി.കെ.ശിവകുമാറും സിദ്ധരാമയ്യയും ജി. പരമേശ്വരയും ബി.ജെ.പി.യെ പരാജയപ്പെടുത്താൻ ഒരു മനസ്സായി, ഒന്നിച്ചു പ്രവർത്തിച്ചുവെന്നതാണ് ഈ വിജയത്തിന്റെ പ്രത്യേകത.


ഇത് ഇന്ത്യയിലെ മുഴുവൻ പാർട്ടി പ്രവർത്തകന്മാരും പിന്തുടരേണ്ട മഹനീയ മാതൃകയാണ്.
കോൺഗ്രസ്സ് ദുർബ്ബലമായാൽ ഇന്ത്യ തകരുമെന്ന കൃത്യമായ ചുവരെഴുത്താണ് കർണ്ണാടകയിലെ വിധിയെഴുത്ത്. 2024 കോൺഗ്രസ്സിന്റെ ഐതിഹാസികമായ തിരിച്ചുവരവിന്റെ വർഷമാണ്. എല്ലാം മറന്ന് രാജ്യമാണ് പ്രധാനം എന്നതാകട്ടെ കോൺഗ്രസ്സുകാരെ നയിക്കുന്ന വികാരം എന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe