കർണാടകയിൽ കോൺഗ്രസ്സ് വിജയം; അഴിയൂരിൽ യുഡിഎഫിന്റെ റോഡ് ഷോയും അഹ്ലാദ പ്രകടനവും

news image
May 13, 2023, 2:29 pm GMT+0000 payyolionline.in

മാഹി  ; കർണാടകയിൽ കോൺഗ്രസ്സ് നേടിയ ഉജ്വല വിജയത്തിൽ അഹ്ലാദം പ്രകടിപ്പിച്ച് അഴിയൂരിൽ  യു ഡി എഫ്  പ്രവർത്തകർ  റോഡ് ഷോയും പ്രകടനവും നടത്തി. അഴിയൂരിൽ  നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന  റോഡ് ഷോ മുക്കാളി  ടൗണിൽ സമാപിച്ചു.

അഴിയൂരിൽ  യു ഡി എഫ്  പ്രവർത്തകർ   നടത്തിയ പ്രകടനം

പ്രകടനത്തിന്  മുന്നണി നേതക്കളായ പി ബാബുരാജ്,  കെ അൻവർ ഹാജി, പ്രദീപ് ചോമ്പാല, യു എ  റഹീം, ടി സി രാമചന്ദ്രൻ , വി പി  അനിൽകുമാർ, കെ പി രവീന്ദ്രൻ , ഹാരിസ് മുക്കാളി, കെ  പി വിജയൻ , സി എഛ്   നവാസ് , ജലീൽ പുല്ലമ്പിൽ , ബബിത് അഴിയൂർ, അഹമ്മദ് കൽപ്പക  എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe