ഗായത്രി ലക്ഷ്മിയുടെ കഥ പറഞ്ഞുള്ള ഉദ്ഘാടനം ശ്രദ്ധേയമായി; പ്രീ പ്രൈമറി അധ്യാപകരുടെ ത്രിദിന പരിശീലനത്തിന് സർഗാലയിൽ തുടക്കം

news image
May 25, 2023, 11:19 am GMT+0000 payyolionline.in

പയ്യോളി :സമഗ്ര ശിക്ഷ കേരളം കോഴിക്കോട് പ്രീപ്രൈമറി അധ്യാപകരുടെ ത്രിദിന മേഖലാതല പരിശീലനം ‘കഥോത്സവം ” പ്രീ പ്രൈമറി വിദ്യാർത്ഥിനി ഗായത്രിലക്ഷ്മി.എ കഥ പറഞ്ഞ് കൊണ്ട് ഉദ്ഘാടനം ചെയ്തു. ഇരിങ്ങൽ സർഗ്ഗാലയിൽ നടക്കുന്ന റസിഡൻഷ്യൽ ശിൽപശാല മേലടി ബിപിസി അനുരാജ് വരിക്കാലിൽ അധ്യക്ഷത വഹിച്ചു.


ചടങ്ങിൽ കോഴിക്കോട് ഡിപി ഒ മനോജ് കുമാർ പി.പി മുഖ്യാതിഥിയായും ഡയറ്റ് പ്രിൻസിപ്പൽ യു.കെ അബ്ദുൾ നാസർ മുഖ്യപ്രഭാഷകനായും പങ്കെടുത്തു. ബി ആർ സി ട്രെയിനർ പി അനീഷ് സ്വാഗതം പറഞ്ഞു. സായിശ്വേത പദ്ധതി വിശദീകരണവും സജിത പി നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe